Sunday, May 25, 2014

മസ്കത്തില്‍ നിന്നും ഉണ്ണിയപ്പം

വീട്ടില്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം എനിക്കിഷ്ടമാണ്. എന്റെ നാട്ടില്‍ അതായത് കുന്നംകുളം ചെറുവത്താനിയില്‍ ഇതിന് “കാരോലപ്പം” എന്നാ പേര്. ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മ എപ്പോഴും എനിക്കായി കാരോലപ്പം ഉണ്ടാക്കാറുണ്ട്...

 അതില്‍ നന്നായി വിളഞ്ഞ നാളികേരം ചെറിയ കൊത്തുകളായി ചേര്‍ക്കും, അപൂര്‍വ്വം സമയങ്ങളില്‍ കദളിപ്പഴവും. ചേച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ അപ്പത്തിന് ഒരു പ്രത്യേക രുചിയാണ്. 

പണ്ടൊക്കെ മാതാ അമൃതാനന്ദമയിക്ക് കഴിക്കാന്‍ ചേച്ചി കാരോലപ്പം ഉണ്ടാക്കി കൊണ്ടുപോയിക്കൊടുക്കും.. അമ്മക്കുള്ള അപ്പത്തിനുള്ള അരിപ്പൊടി ചേച്ചി തന്നെയാണ് ഉരലില്‍ ഇടിക്കുക.. അതിനുള്ള നെല്‍കൃഷി പണ്ട് പ്രത്യേകമായി ചെയ്തിരുന്നു. ധാരാളം കൃഷിസ്ഥലങ്ങള്‍ ഉണ്ടായിരുന്നു ചേച്ചിക്ക്... 

ഈ അവസരത്തില്‍ മണ്മറഞ്ഞുപോയ ചേച്ചി എന്നുവിളിക്കുന്ന എന്റെ പെറ്റമ്മയെ ഞാന്‍ ഓര്‍ക്കുന്നു.. ഓര്‍മ്മിപ്പിക്കാന്‍ ഇടയായ മസ്കത്തിലെ ഷിമ്മി രാധാകൃഷ്ണന് ആശംസകള്‍ നേരുന്നു.. 

ഷിമ്മിയെ പരിചയപ്പെടുത്തി തന്ന തൃശ്ശൂരിലെ ഡോ: രാജഗോപാലനെ ഞാന്‍ അഭിനന്ദിക്കുന്നു.