Monday, December 16, 2013

ധനുമാസത്തിലെ തിരുവാതിര

നാളെ തിരുവാതിര.. ധനുമാസത്തിലെ തിരുവാതിരയുടെ പ്രാധാന്യം കേള്‍ക്കൂ എന്റെ സുഹൃത്ത് ശ്രീമാന്‍ വി. കൃഷ്ണന്‍ നമ്പൂതിരി പറയുന്നത്...

""കാര്ത്യായനീ മഹാമായേ
മഹാ യോഗീന്നധീശ്വരീ
നന്ദ ഗോപസുധേ ദേവീ
പതിം മേ കുരു തേ നമഃ.''

കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്.

ഐതിഹ്യം

തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ.

പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തിൽ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിർബന്ധത്തിനു വഴങ്ങി ശിവൻ യാഗത്തിൽ പങ്കെടുക്കാൻ ചെല്ലുകയും ദക്ഷൻ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു. അതിൽ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനു ശേഷം ശിവൻ ഹിമാലയത്തിൽ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാർവതി ആയിട്ട് പുനർജ്ജനിക്കുകയും ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച് തപസ്സു ചെയ്യുന്ന ശിവനെ പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്തു. ആ സമയത്ത് താരകാസുരൻ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികൾ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാർവതിക്കും ജനിക്കുന്ന പുത്രൻ നരകാസുരനെ വധിക്കും എന്ന് വരം കൊടുക്കുകയും ചെയ്തു. കാമദേവൻ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും ദേഷ്യം വന്ന ശിവൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും ഉപേക്ഷിച്ച് പ്രാർഥിക്കുകയും ഉണ്ടായി. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണത്രേ നോയമ്പ്.

പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്

തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിരദിവസം ബ്രാഹ്മണർ ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാൺ പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാൺ തുടർന്നുവരുന്നത്.

‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര ആഘോഷത്തെ വിളിച്ചിരുന്നു.

ദശപുഷ്പം, പൂവക്കാടി, പൂത്തിരുവാതിര, നൂറ്റെട്ടു മുറുക്കുക, തുടിച്ചുകുളി, പാതിരാപ്പൂച്ചൂടല്, എട്ടങ്ങാടി, ഗംഗയുണര്ത്തല്, തിരുവാതിരപ്പാട്ട്, തിരുവാതിരപ്പുഴുക്ക്, തിരുവാതിരവ്രതം, തുടി, മംഗലയാതിര തുടങ്ങി അനേകം വാക്കുകള് തിരുവാതിരയുമായി ബന്ധപ്പെട്ടാണ് ഭാഷയില് കടന്നു വന്നത്.

തിരുവാതിര തമിഴ്നാട്ടിൽ

ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണൻറെ പ്രേമത്തിനു വേണ്ടിയും വരണ്ട ഭൂമിയിൽ മഴ ലഭിക്കുവാന് വേണ്ടിയും ആണെങ്കിൽ മറ്റേത് ദേവിപൂജ നടത്തികൊണ്ട് ഇഷ്ടകാമുകനുവേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്.

ആഘോഷം

രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽപ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.

വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും മകീര്യം ദിവസം രാത്രി നായർ സമുദായക്കാരുടെ ചോഴിക്കളി ഉണ്ടാകും.

തിരുവാതിരക്കളി പാട്ടുകൾ

തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് “വീരവിരാട കുമാര വിഭോ”(ഉത്തരാസ്വയം വരം), "കാലുഷ്യം കളക നീ" (ധ്രുവചരിതം), "യാതുധാന ശീഖാണേ" (രാവണ വിജയം), "ലോകാധിപാ കാന്താ" (ദക്ഷയാഗം), "കണ്ടാലെത്രയും കൗതുകം"( നളചരിതം), "മമത വാരി ശരെ" (ദുര്യോധനവധം)

വിഭവങ്ങൾ

തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ് ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിലക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ

എട്ടങ്ങാടി

മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയര്, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞ് ഇട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.ദേശ വ്യത്യാസം അനുസരിച്ചു വിഭവങ്ങളില് മാറ്റം ഉണ്ടാവും

തുടിച്ചു കുളിപാട്ട്

""ധനുമാസത്തിലെ തിരുവാതിര
ഭഗവാന് തന്െറ തിരുനാളല്ലോ
ഭഗവതിക്കും തിരുനൊയമ്പ്
ഉണ്ണരുത്, ഉറങ്ങരുത്
തുടിക്കണം പോല്,
കുളിക്കണം പോല്
ആടണം പോല്, പാടണം പോല്
പൊന്നൂഞ്ഞാലിലാടണം പോല്''

നൊയമ്പ്

തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. .തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.(ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവവ പൂതിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.

തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.

പൂവക്കാഴി

ചെപ്പില് കൊന്നയുടെ ഇലയില് അരികൊണ്ട് അട വച്ച് അതിനുമേല് മൂന്ന് കറുകപ്പുല്ലിന്െറ തല നുള്ളി വെയ്ക്കുന്നു. പിന്നീട് എരിക്കിന്െറ ഇല കൊണ്ടടച്ച് വച്ച് ഭര്ത്താവിന്െറ ദീര്ഘായുസ്സിനായി പ്രാര്ത്ഥിച്ച്, ദേവിക്ക് സമര്പ്പിക്കുന്ന ചടങ്ങ്.

താഴെകാണുന്ന ക്ഷേത്രത്തിലെ ഒരു തിരുവാതിര ചടങ്ങ് ഇവിടെ കാണാം...http://jp-smriti.blogspot.in/2010/12/blog-post_21.html

Sunday, November 10, 2013

അമ്പിസ്വാമിയുടെ സദ്യ



സദ്യയുണ്ടിട്ട് കുറേ നാളായി ലക്ഷ്മിക്കുട്ടീ... ഞായറാഴ്ച സ്മിലയുടെ കല്യാണത്തിന് പോയി. പക്ഷെ വലിയ തിരക്കായിരുന്നു ഡൈനിങ്ങ് ഹോളില്‍. ഹോളാണെങ്കില്‍ ചെറുതും. കല്യാണത്തിന് വന്നതോ ആയിരത്തില്‍ കൂടുതല്‍ പേര്‍.

താലികെട്ടുകഴിഞ്ഞാല്‍ പെണ്ണിന്റെയും ചെക്കന്റേയും വീട്ടുകാര്‍ക്ക് ഞെളിഞ്ഞുനിന്ന് ഫോട്ടോ എടുക്കാനാണ് തിരക്ക്. ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം കിട്ടിയോ എന്നോ, ഊണ് കഴിച്ചെന്നോ , കഴിക്കുന്ന സമയം കറികളും, പായസവുമെല്ലാം യഥാസമയം കിട്ടിയോ എന്നൊന്നും നോക്കാനുള്ള നേരമില്ല.



ഭക്ഷണം കഴിച്ചോ എന്നുപോലും അന്വേഷിക്കാറില്ല പലരും. ഹിന്ദു വിവാഹമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.. മറ്റു ജാതിക്കാരുടെ വിവാഹത്തിനാണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ ഇരുവീട്ടുകാരും ക്ഷണിക്കും, അതു കഴിഞ്ഞ് സ്റ്റേജില്‍ കയറിയാല്‍ മതി വധൂവരന്മാരെ പരിചയപ്പെടുവാനും വിഷ് ചെയ്യുവാനും.

ഇനി സദ്യയുണ്ണാന്‍ ഇരുന്നെന്നിരിക്കട്ടെ.... സാമ്പാര്‍ വിളമ്പി ഊണ് തുടങ്ങുതിന്ന് മുന്‍പേ വരും ഒരാള്‍ മോരും രസവും വിളമ്പാന്‍.. സദ്യവിളമ്പാനുള്ള ചിട്ട പലര്‍ക്കും അറിയില്ല.

തൃശ്ശൂരിലുള്ള അമ്പിസ്വാമിയുടെ സദ്യ വളരെ രുചിയുള്ളതും, വിളമ്പല്‍ ആ ചടങ്ങുകളോടെയും ആയിരിക്കും. അതിനാല്‍ അമ്പിസ്വാമി സദ്യക്ക് വളരെ പ്രസിദധനായിരുന്നു.

ഇപ്പോള്‍ സദ്യ വിളമ്പക്കാരെ കിട്ടാനില്ല, സ്കൂള്‍ കുട്ടികളും മറ്റുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആണ് വിളമ്പാന്‍ വരുന്നത്.

തൃശ്ശൂരിലെ തെക്കേമഠത്തിന്നടുത്തുള്ള ലക്ഷീ കല്യാണ മണ്ഡപത്തില്‍ സദ്യയുണ്ണൂ ഒരു ദിവസം. അവിടെ വിളമ്പുന്നത് ചിട്ടയോടെ മാത്രം..

ആദ്യം സാമ്പാര്‍ കൂട്ടി ഊണ് തുടങ്ങിക്കഴിഞ്ഞാല്‍, പിന്നീട് വീണ്ടും ചോറ് വിളമ്പും, അതിനുശേഷം രസമോ മോരോ തരും, കൂട്ടുകറികളും. അവസാനം പായസം. പായസം കഴിഞ്ഞ് വീണ്ടും ചോറ് + തൈര്. കൂടെ നക്കാന്‍ അച്ചാര്‍........... പിന്നേയും വേണമെങ്കില്‍ പായസം കിട്ടും. ആവശ്യത്തിന്നനുസരിച്ച് ജീരക വെള്ളമോ ചുക്കുവെള്ളമോ കിട്ടും.

“ഹാ.... എന്തൊരു സംതൃപ്തി... അങ്ങിനെ ഒരു സദ്യയുണ്ടിട്ട് കാലങ്ങളായി.............”



Sunday, October 20, 2013

വരൂ സുഹൃത്തേ ചെമ്പകപ്പൂ ചൂടിയിട്ട്

എന്റെ വീട്ടുമുറ്റത്തൊരു ചെമ്പകമുണ്ടായിരുന്നു, വലിയ മരമായി ഇപ്പോള്‍ അത് ആരോ വെട്ടിക്കളഞ്ഞു, അനിയനാണെന്ന് തോന്നുന്നു. ഏതായാലും ആ മരം അവിടെ നിന്ന് പോയത് നന്നായി - എനിക്ക് ചിലപ്പോള്‍ അതിന്റെ തുടര്‍ച്ചയായുള്ള ഗന്ധം തലവേദന വരാറുണ്ട്. പക്ഷെ പൂ പറിച്ച ഉടന്‍ കുറച്ച് നേരത്തേക്ക് എനിക്ക് ആ മണം വളരെ ഇഷ്ടമാണ്...

പണ്ട് എന്റെ ഓഫീസ് സെക്രട്ടറി ഗീത ഇത് തലയില്‍ ചൂടി വരുമായിരുന്നു. അങ്ങിനെ ആണ് ഞാന്‍ ചെമ്പകം ആദ്യം കാണുന്നത്. ഗീതയെ ഈ വഴിക്ക് കണ്ടിട്ട് ഒരുപാട് നാളായി. മകള്‍ക്ക് കോളേജില്‍ ഫീസടക്കാന്‍ കുറച്ച് പണം വേണമെന്ന് പറഞ്ഞ് അത് കൊടുത്തിരുന്നു.. പിന്നെ ഈ വഴിക്ക് വരാതെ ആയി. ഞാന്‍ അത് ഒരു ഗിഫ്റ്റ് ആയി ആ കുട്ടിക്ക് കൊടുത്തതായിരുന്നു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഞാന്‍ ഇപ്പോഴും ലയണ്‍സ് ക്ലബ്ബ് വഴി എന്റെ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് നീക്കി വെക്കുന്നു..

ഗീത ഈ ചുറ്റുപാടിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ വരൂ ചെമ്പകപ്പൂ ചൂടിയിട്ട്.. ഞാന്‍ ആ മണമൊന്ന് കേട്ട് നിര്‍വൃതി കൊള്ളട്ടെ....!!!

ഈ ചെമ്പകപ്പൂ‍വിനെ ചൊല്ലി ഒരു പാട്ടുണ്ടല്ലോ ...... പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ ഓളമടിക്കുന്നു. ഓര്‍മ്മ വരുന്നില്ല... അറിയാവുന്നവര്‍ പാടൂ............

Tuesday, October 1, 2013

ഗാന്ധി ജയന്തി ആഘോഷിക്കുന്നു.

നാളെ [ഒക്ടോബര്‍ 2] ഞങ്ങള്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് നെടുപുഴ കസ്തൂര്‍ബ വൃദ്ധസദനത്തില്‍ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. 

വര്‍ഷങ്ങളായി അവിടെ തന്നെ ഇത് ചെയ്തു വരുന്നു. അവിടെ ഉള്ള പാവപ്പെട്ട അന്തേവാസികള്‍ക്ക് കഴിഞ്ഞ വര്‍ഷം കട്ടിലും, പുതപ്പും കൊടുത്തു.. 

ഞങ്ങള്‍ നട്ടുവളര്‍ത്തിയ നെല്ലിമരം നിറയെ നെല്ലിക്ക ഉണ്ട്. എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് അവര്‍ നെല്ലിക്ക മരത്തില്‍ തന്നെ നിര്‍ത്താറുണ്ട്.

ഞങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അവിടെ ചെയ്തുവരുന്നു. ഞങ്ങളുടെ ക്ലബ്ബിലെ ഡോക്ടര്‍ ഗോപിനാഥന്‍ ആണ് ആ ദിവസത്തെ ലഞ്ച് സ്പോണ്‍സര്‍ ചെയ്യുന്നത്. ഞങ്ങളും അവരോടൊന്നിച്ച് ഭക്ഷണം കഴിച്ചേ മടങ്ങൂ......

Saturday, September 7, 2013

കലണ്ടർ

ചെറു കഥ

ഇന്ന് അത്തം. അത്തം പത്തോണം എന്നാണ് പ്രമാണം. "ഇക്കുറി അങ്ങിനെയല്ല എന്ന് ആരോ ഫേസ് ബുക്കിൽ എഴുതിക്കണ്ടു. " "ഒരു നിമിഷം - കലണ്ടറിൽ ഒന്ന് നോക്കിക്കോട്ടേ...?" കലണ്ടർ ഒന്നും ഇവിടെ കാണാനില്ല.. .. അടുത്ത ഫ്ലാറ്റിലെ നിർമലയോട് ചോദിച്ചു നോക്കാം.. 'കോളിംഗ് ബെൽ അടിച്ചുവെങ്കിലും നോ പ്രതികരണം' കതകു മുട്ടിനോക്കാം... "കതകു ചെറുതായി തുറന്നു നോക്കി അവൾ.." "ഓ ഇതാരാ ജയെട്ടനോ... ഞാൻ കുളിച്ച് ഇറങ്ങിയാതെ ഉള്ളൂ.." 'ഞാനിന്നാൽ പിന്നെ വരാം.... പോയി തല തോർത്തി ഉടുപ്പ് ഇടൂ...' "ജയെട്ടനല്ലേ, മറ്റാരും അല്ലല്ലോ. ഉള്ളിലേക്ക് കയറി ഇരിക്കൂ.." മനസ്സില്ലാ മനസ്സോടെ ജയൻ അകത്തേക്ക് കയറി. "കുളിമുറിയിലേക്ക് തിരികെ പോകാതെ അവൾ അവിടെ തന്നെ നിന്ന് ജയനോട് വർത്തമാനം പറയാൻ തുടങ്ങി. കള്ളി മുണ്ട് ഉടുത്ത് അരമുറി മുണ്ടുകൊണ്ട് കഷ്ടിച്ച് മാറ് മറച്ചിരിക്കുന്നു." "ജയന് വർത്തമാനം പറയുന്ന ആളുടെ മുഖത്ത് നോക്കാനും നോക്കാതിരിക്കാനും വയ്യ.." അവൾ നിന്ന നിൽപ്പിൽ മാറ് മറച്ച തോർത്ത് മുണ്ട് എടുത്ത് തല തോർത്തി തുടങ്ങി.. ഒപ്പം വർത്തമാനവും.. അവളുടെ മുലകൾ തുള്ളിച്ചാടി തുടങ്ങി. വേണമെങ്കിൽ പിടിച്ചോളൂ ജയെട്ടാ എന്ന മട്ടിൽ.. ജയൻ വന്ന കാര്യം പറഞ്ഞു. കലണ്ടർ നോക്കാൻ കിട്ടിയാൽ എനിക്ക് പോകാമായിരുന്നു. "കലണ്ടർ സ്റ്റോർ മുറിയിൽ തൂക്കിയിട്ടുണ്ട്.. അടുക്കളയുടെ സൈഡിലുള്ള മുറിയാണ് സ്റ്റോർ എന്നറിയാമല്ലോ..?" "നിർമല വീണ്ടും തല തോർത്തിക്കൊണ്ട് ജയനെ അനുഗമിച്ചു.." "എന്താ നോക്കുന്നത് ജയെട്ടാ... കണ്ണ് പിടിക്കുന്നില്ലേ...? കൂടുതൽ വെട്ടം വേണോ..?.." "ഞാൻ ഉത്രാടം തിരുവോണം എല്ലാം എന്നൊക്കെ എന്ന് നോക്കുകയാണ്.. പറഞ്ഞ പോലെ ഈ മുറിയിൽ വെട്ടം കുറവാണ്.." നിർമല തോർത്ത് തോളിൽ ഇട്ട് ജയന്റെ പുറകിൽ അവളുടെ മാറിടം അമർത്തിക്കൊണ്ട് പറഞ്ഞുകൊടുത്തു ഓണ ദിവസങ്ങൾ. ജയൻ കലണ്ടറിൽ നിന്നും കണ്ണെടുത്ത് തിരിഞ്ഞ് നിന്നപ്പോൾ അർദ്ധനഗ്നയായി നില്ക്കുന്ന നിർമലയെ ആണ് കാണാൻ കഴിഞ്ഞത്. അയാൾ പോകാനൊരുങ്ങി. "എന്താ പോകാനിത്ര തിടുക്കം. അവിടെ ആരും കാത്തിരിക്കുന്നില്ലല്ലോ..?" "എനിക്ക് പോകണം. ഞാനൊരു കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.." "കഥയൊക്കെ പിന്നെ എഴുതാം, ഊണിന്റെ സമയമല്ലേ ഇപ്പോൾ . ഇവിടുന്നു കഴിചിട്ട് പോകാം." നിർമലക്ക് ജയനെ കെട്ടിപ്പിടിക്കണം എന്നുണ്ട്. പക്ഷെ അവിടെ നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തതിനാൽ അവൾ ശങ്കിച്ച് നിന്നു.... "പിന്നീടാകാം നിർമലേ എന്നും പറഞ്ഞു ജയൻ പുറത്തേക്ക് നടന്നു.... ഒന്നിനും മുതിരാതെ.." ജയനെ കുറെ നാളായി വല വീശിക്കൊണ്ടിരുന്ന നിർമലക്ക് വന്നു ചേർന്ന സൌഭാഗ്യം നഷ്ടപ്പെട്ടുവല്ലോ എന്നോർത്ത് അവൾ വിതുമ്പി. [സൗകര്യം പോലെ തുടർന്നേക്കാം]

Tuesday, August 20, 2013

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ കഥ


അമ്പലപ്പുഴ പാല്‍പായസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് നാവില്‍ വെള്ളമൂറും.അത്രയ്ക്ക് രുചികരമാണ് ഈ പായസ്സം .ഈ പായസ്സത്തിന്റെ രുചി പലരും അനുഭവിച്ചു കാണുമെന്നു കരുതുന്നു.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസ൦ ഇവിടുത്തെ പ്രധാനപെട്ട നിവേദ്യം ആണ്

ഇതിന്‍റെ ആരംഭത്തെ കുറിച്ച് ചില ഐതിഹ്യങ്ങള്‍ ഉണ്ട്.
ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണന്‍ ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ് ..! ഒരിക്കല്‍ മത്സരത്തിനായി ഒരു വെല്ലുവിളി നടത്തി ..! ആരും അത് ഏറ്റെടുത്തില്ല ..! ഒരുസാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു ..! രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി ,,രണ്ടാമത്തേതില്‍ രണ്ട് ,,മൂന്നാമത്തേതില്‍ നാല് ,,നാലാമത്തേതില്‍ എട്ട്,,ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു..! കളിയില്‍ രാജാവ് തോറ്റു..! രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല ..! 


അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു ..! രാജാവ് ക്ഷമ ചോദിക്കുകയും ..ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്നാണ് ഒരു കഥ.

എന്തായാലും അങ്ങനെ ഏറ്റവും രുചികരമായ ഒരു നിവേദ്യം നമുക്ക് കിട്ടി ..!അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിവേദ്യമായി പായസ്സം ഉണ്ടാക്കുന്നതിന്റെ കണക്കു ഇങ്ങനെ ആണ്.


പാല് 71..ലിറ്റര്‍
വെള്ളം 284...ലിറ്റര്‍ .
അരി 8.91..ലിറ്റര്‍
പഞ്ചസാര 5.84...കിലോഗ്രാം 


രാവിലെ 6.മണിക്ക് തന്നെ വലിയൊരു വാര്‍പ്പില്‍ വെള്ളം തിളപ്പിച്ച്‌ ഒരുമണിക്കൂറിന് ശേഷം പാല് ചേര്‍ത്ത്,സാവധാനത്തില്‍ വറ്റിച്ച്..വെള്ളം വറ്റി പാല് കുറുകിയ ശേഷം അരി ചേര്‍ത്ത് ..അരി അതില്‍ വെന്ത് പാലിന്‍റെ പത്തില്‍ ഒന്ന് ഭാഗം വറ്റി കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് പാകമാക്കും ..

ഈ പായസ്സം വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവിടെ ഉണ്ടാക്കുന്ന രുചി കിട്ടില്ല എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ !!! 


അമ്പലപ്പുഴ പാല്പ്പായസത്തിന്‍റെ രുചി അനുഭവിച്ച തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താന്ധവര്‍മ്മ കൃത്യമായ് ചേരുവകകള്‍ ചേര്‍ത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അമ്പലപ്പുഴപാല്‍പായസം ഉണ്ടാക്കി എന്നും ഐതിഹ്യം ഉണ്ട്.

അമ്പലപ്പുഴ പാല്‍പായസത്തിന്റെ രുചിയെ കുറിച്ച് മറ്റൊരു ഐതിഹ്യം കൂടി ഉണ്ട്.പണ്ടൊരിക്കല്‍ മഹാരാജാവ് ഒരു വലിയസദ്യ നടത്തി.പ്രശസ്തര്‍ ആയ പലരും ആ സദ്യയില്‍ അന്ന് പങ്കെടുത്തു.കൂട്ടത്തില്‍ സരസനും, കവിയും ഓട്ടംതുള്ളല്‍ രചയിതാവുമായ കുഞ്ചന്‍നമ്പി നമ്പ്യാരും ഉണ്ടായിരുന്നു.


സദ്യയില്‍ വിളമ്പിയ എല്ലാ വിഭവങ്ങളും വയറു നിറയെ
കഴിച്ച നമ്പ്യാര്‍ പറഞ്ഞു "എനിക്ക് തൃപ്തിയായി, ഇനി എനിക്ക് ഒന്നും കഴിക്കാന്‍ പറ്റില്ല".
നമ്പ്യാരെ ഒന്ന് പരീക്ഷിക്കാന്‍ മഹാരാജാവ് ഉടനെ പാല്‍ പായസ്സം കൊണ്ട് വരാന്‍ കല്‍പ്പിച്ചു.മഹാരാജാവിനു അതൃപ്തി ഉണ്ടാകുമെന്ന് ഭയന്ന് നമ്പ്യാര്‍ പാല്‍പായസം കഴിച്ചു.
മഹാരാജാവ്: "നമ്പ്യാരെ..നിങ്ങള്‍ പറഞ്ഞല്ലോ വയറു നിറച്ചു ആഹാരം കഴിച്ചത് കൊണ്ട് ഇനി ഒന്നും കഴിക്കാന്‍ സ്ഥലമില്ലെന്ന്‍..പിന്നെങ്ങിനയാണ്‌ ഇത്രയും പാല്‍ പായസ്സം കഴിച്ചത്? ഫലിതക്കാരനായ നമ്പ്യാരുടെ പെട്ടെന്നുള്ള മറുപടി: "മഹാരാജാവേ..ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ കൂടി നില്‍ക്കുന്ന ഒരു ജനകൂട്ടത്തെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.മഹാരാജാവ് അതിനിടയില്‍ കൂടി വരുന്നെന്നു പ്രഖ്യാപിച്ചാല്‍ അവിടെ വഴി ഉണ്ടാകില്ലേ? അത് പോലെ പാല്‍പായസം ഉള്ളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള എല്ലാം പായസത്തിനു വഴി മാറി കൊടുക്കും.

കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ, എല്ലാ പായസ്സങ്ങളുടെയു൦
"മഹാരാജാവ് "തന്നെയാണ് പാല്‍പായസം.

നമ്മുടെ വീട്ടില്‍
അമ്പലപ്പുഴ പാല്‍ പായസ൦ ഉണ്ടാക്കുന്നതിന്റെ ഒരു പാചക വിധി താഴെ കൊടുക്കുന്നു:
ഈ പാചകകുറിപ്പ് തയ്യാറാക്കിയത്
എം.രാമചന്ദ്ര അയ്യര്‍, കിച്ചന്‍ കണ്‍സള്‍ട്ടന്റ്, രാഷ്ട്രപതിഭവന്‍, ന്യൂഡല്‍ഹി...

10 കപ്പ് പായസത്തിന്
ചെമ്പാ പച്ചരി രണ്ടായി നുറുക്കിയത് 100 ഗ്രാം
പഞ്ചസാര 200 ഗ്രാം
പാല്‍ രണ്ട് ലിറ്റര്‍
വെണ്ണ 50 ഗ്രാം
വെള്ളം ഒരു ലിറ്റര്‍

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ക്കുക. രണ്ടുംകൂടി തിളച്ചുവറ്റുമ്പോള്‍ പാട കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. വീണ്ടും ഒരു ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക. ഏകദേശം ഒരു മണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നല്ല കളര്‍ മാറി വരും. അരി വൃത്തിയായി കഴുകിയിടുക. അരി മുക്കാല്‍ വേവ് ആകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. അരിയും പഞ്ചസാരയും പാലും കുറുകിവരുമ്പോള്‍ വെണ്ണയും ചേര്‍ക്കുക. അമ്പലപ്പുഴ പാല്‍പായസം തയ്യാറായി.


(കടപ്പാട്:വിക്കിപീഡിയ) - rajamony kunjukunju

Friday, June 7, 2013

സെക്കന്തരാബാദിലെ മുളകുബാജി



ഇന്ന് ഞാന്‍ രാജമണി കുഞ്ചുച്ചേട്ടന്റെ മുളകുബാജി ഉണ്ടാക്കുന്ന വര്‍ത്തമാനം വായിച്ചപ്പോളാണ് എന്റെ പഴയ ഓര്‍മ്മകളുടെ ചുരുളഴിഞ്ഞത്.

ഞാന്‍ ഹൈദരാബാദില്‍ മെട്രിക്കുലേഷന് പഠിക്കുന്ന കാലം വൈകുന്നേരങ്ങളില്‍ സെക്കന്തരാബാദിലെ സരോജനി നായിഡു റോഡിലും മറ്റുമായി കറങ്ങി നടക്കാറുണ്ട്.  അങ്ങിനെ ഒരിക്കല്‍ ഹെഡ് പോസ്റ്റാഫീസിന്റെ മുന്നില്‍ ഒരു പെട്ടിക്കടയിലാണ് ജീവിതത്തില്‍ ആദ്യമായി മുളക് ബജി കഴിക്കുന്നത്.

എനിക്കൊരുപാട് ഇഷ്ടമായിരുന്നു അന്ന് ഇത്തരം ബജി. പിന്നീട്  ഒരിക്കല്‍  തൃശ്ശൂര്‍പൂരത്തിന് കണ്ടു, പഴയ അനുഭവം അയവിറക്കുന്നതിന്നായി രണ്ടെണ്ണം വാങ്ങിക്കഴിച്ചു. ഒരു  പ്ലേറ്റ് എന്റെ ശ്രീമതി  ബീനാമ്മക്ക് പാര്‍സലും വാങ്ങി.

എനിക്കെന്തോ അതിന്റെ ഫ്ലേവര്‍ ഇഷ്ടപ്പെട്ടില്ല, പണ്ടത്തെ മസാലക്കൂട്ടിന്റെ മണം വന്നില്ലാ എന്ന തോന്നല്‍., ബീനാമ്മക്ക് ഇഷ്ടപ്പെട്ടു. അവള്‍ ആദ്യമായാണ് ബജി  കഴിക്കുന്നത്.

ഇന്ന് ഞങ്ങള്‍ കോയമ്പത്തൂരില്‍ സുഖജീവിതം നയിക്കുന്നു. ഞാനവള്‍ക്ക് ഈ കുറിപ്പ് കാണിച്ചുകൊടുത്തു. മുളക് വാങ്ങി വന്നാല്‍ അവള്‍ ബജി ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു.

ബാജി ഉണ്ടാക്കി കഴിച്ചതിന് ശേഷം പറയാം വിശേഷങ്ങള്‍.....

രാജമണി ചേട്ടന്‍ എഴുതിയത് ഇവിടെ പങ്കുവെക്കാം. മുളക് ബജിയാണ് ഉണ്ടാക്കുന്നതെങ്കില്മുളക്നെറ്റ് കളയാതെ നീളത്തില്കുറച്ച്കീറിയശേഷം 15 മിനിട്ട്ഉപ്പുവെള്ളത്തില്ഇട്ടു വയ്ക്കണം.

കായബജിക്കാണെങ്കില്ബജിക്കായ,പൊന്തന്കായ എന്ന പേരിലൊക്കെ കിട്ടുന്ന കായ വാങ്ങി തൊണ്ട്നേരിയതായി ചെത്തിക്കളഞ്ഞ ശേഷം നീളത്തില്കനം കുറച്ച്മുറിക്കണം.
മുട്ടബജിക്ക് പുഴുങ്ങി മുട്ട തോട്കളഞ്ഞ്നീളത്തില്രണ്ടായി മുറിക്കണം.

കടലമാവ്‌, അരിപ്പൊടി (4 ടേബിള്സ്പൂണ്കടലമാവെങ്കില്‍ 2-2.5 ടീസ്പൂണ്അരിപ്പൊടി മതി) ഉപ്പ്‌, സോഡാപ്പൊടി, കായം പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ നല്ലപോലെ മിക്സ്ചെയ്ത്വെള്ളം ഒഴിച്ച്കട്ടിയായ മിശ്രിതം ഉണ്ടാക്കുക.
എണ്ണ നല്ലപോലെ ചൂടാകുമ്പോള്വറുക്കാന്തയ്യാറാക്കിയിരിക്കുന്ന സാധനങ്ങള്ഓരോന്നായി ഇതില്നല്ലപോലെ മുക്കി എണ്ണയില്മുക്കിപ്പൊരിച്ചെടുക്കുക.

ചൂടോടെ ഉള്ളിയും പച്ചമുളകും കൂട്ടി ഉണ്ടാക്കുന്ന ചമ്മന്തിയോടൊപ്പം കഴിയ്ക്കാം ചൂടാറിയാല്രുചി കുറയും.


Wednesday, April 3, 2013

ദി സ്കാര്‍


ചെറുകഥ

പാര്‍വതിയും അയല്‍വാസിയായ  കൃഷ്ണനുണ്ണിയും  ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ . പാര്‍വതിയുടെ പിതാവ് മലയേഷ്യയില്‌ കച്ചവടക്കാരന്‍  ആയിരുന്നു. രണ്ടു മൂന്നു  കൊല്ലം കൂടുമ്പോഴേ  നാട്ടില്‍ വരൂ.  വന്നാല്‍ നാലഞ്ചു മാസം നിന്നെ പൊകൂ.. 

കൃഷ്നുണ്ണിയുടെ  അച്ഛനും പുറത്തായിരുന്നു,  പക്ഷെ  ചെറിയൊരു ജോലി, കൊല്ലത്തില്‍ രണ്ടു തവണ  വരും.  അതിനാല്‍ കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. സന്തുഷ്ട കുടുംബം എന്നൊന്നും പറയാന്‍ ആകില്ല, എന്നാലും ജീവിച്ചു  പോന്നു. 

കൃഷ്ണനുണ്ണിയുടെ അമ്മയുടെ ഒരു വിഷമം  എന്തെന്ന് വെച്ചാല്‍ മകന്‍ ഒരു കുറുമ്പന്‍ അയിരുന്നു.. വീട്ടു പണിയും കന്നുകാലികളെ നോക്കലും എല്ലാം കൂടി നന്നേ വിഷമിചു. സ്കൂളില്‍ പോയാല്‍ നേരെത്തെ  വരില്ല. പറമ്പിലും പാടത്തും തെണ്ടി  നടക്കും , അമ്പല കുളത്തില്‍ നീന്തി കുളം  കലക്കി മറിച്ചേ  വീട്ടില്‍ തിരിച്ചെത്തൂ. കഴക്കാരന്‍ വാരിയര്‍  പറയും മോന്റെ മേലില്‍ ഒരു ശ്രദ്ധ വേണമെന്ന് . 

അടുക്കളയിലെ ഉറിയില്‍ നിന്ന് തൈരെല്ലാം  കട്ട് കുടിക്കും, ചിലപ്പോള്‍  അത്താഴത്തിനു  കൂട്ടാനായി അത്  മാത്രമേ കരുതിയിട്ടുണ്ടാകൂ ആ പാവം അമ്മ. കുറുമ്പന്‍ ആണെങ്കിലും പഠിക്കാന്‍ മിടുക്കന്‍ ആണ്. അങ്ങിനെയൊരു ആശ്വാസം മാത്രമേ ആ തള്ളക്ക് ഉണ്ടായിരുന്നുള്ളൂ . 

സ്കൂളില്‍ നിന്ന് വന്നാല്‍ കുളത്തില്‍ കുളി, അത് കഴിഞ്ഞ് വീട്ടിലെത്തിയാമിക്കരുന്ദ് ല്‍ നാമം ചൊല്ലലും  കഴിഞ്ഞാല്‍ ഉണ്ടന്‍ അവന്  ചോറ്   ഉണ്ണണം. മകന്‌ നല്ല കറിയും  മറ്റും  ഒക്കെ വെച്ചുകൊടുക്കാന്‍ ലക്ഷ്മി അമ്മക്ക് കഴിയാറില്ല, അതിനുള്ള  വകയൊന്നും വീട്ടില്‍ ഇല്ലാണ്ട് തന്നെ. തന്റെ മകന് അതിനൊന്നും പരധി  ഇല്ല. അവന്  അത്താഴത്തിന് ചൂടുള്ള ചോറും നല്ല എരിവും പുളിയും ഉള്ള മീന്‍ കൂട്ടാനും കിട്ടിയാല്‍ മതി. 

ലക്ഷ്മിയമ്മക്ക്  എന്ന് അവന്  മീന്‍ വെച്ച് കൊടുക്കാനൊന്നും സാധിക്കാറില്ല, ചില  ദിവസങ്ങളില്‍ തലേ ദിവസത്തെ മീന്‍ ചാറും മാങ്ങാ പുളിയും കൊടുക്കും, അവന്‍ അത്  കൊണ്ട്  തൃപ്തിപ്പെടും. ചിലപ്പോള്‍ അവന്‍ പാലട വേണമെന്നും  സേമിയ പായസം വേണമെന്നും ഒക്കെ പറയുമ്പോള്‍ ആ അമ്മയുടെ കണ്ണ്  നനയും. വീട്ടില്‍ അതിനുള്ള വകയില്ലാഞ്ഞിട്ടല്ലേ. 

വല്ലപ്പോഴും ആ അമ്മ  അവന്  അരിപ്പൊടിയില്‍  തേങ്ങ ചിരകിയിട്ട്   നാല് ശര്‍ക്കര ഇട്ട് തിളപ്പിച്ച് കുറുക്കി  പായസം ആണെന്ന്  പറഞ്ഞ്  കൊടുക്കും. 

"എന്നാ എന്റെ ഉണ്ണിക്ക് വയറ്  നിറയെ ചോറും കറികളും പായസവും കൊടുക്കാന്‍ പറ്റുക എന്റെ ദൈവ കാര്‍ന്നവന്മാരെ....?"

ഓരോന്ന് ഓര്‍ത്ത് കരഞ്ഞ കണ്ണുകളുമായി കോലായില്‍ ഇരിക്കുന്ന  അമ്മയെ കണ്ട് കൃഷ്ണനുണ്ണിക്ക്  സഹിച്ചില്ല. 

"എന്താ അമ്മേ... അമ്മ  എന്തിനാ കരേണേ... അമ്മക്ക് ഈ ഉണ്ണി ഇല്ലേ...?

ലക്ഷ്മിയമ്മ മകനെ വാരിപ്പുണര്‍ന്ന്  മടിയില്‍  ഇരുത്തി ഉമ്മ വെച്ചു. 

കൃഷ്ണനുണ്ണി നാട്ടിന്‍പുറത്തെ സ്കൂളില്‍ നിന്ന് നാലര ക്ലാസ് പാസായി പട്ടണത്തിലെ ഹൈസ്കൂളില്‍ ചേര്‍ന്നു ഫസ്റ്റ് ഫോമില്‍. കൃഷ്ണനുണ്ണിക്ക് അധികം പുത്തനുടുപ്പുകള്‍ ഒന്നും വാങ്ങിക്കൊടുക്കാന്‍ അവന്റെ അമ്മക്കായില്ല. ഉള്ളത് അലക്കിത്തേച്ച് അവനെ സ്കൂളില്‍ അയക്കാന്‍ തീരുമാനിച്ചു. കൊയ്ത്ത് കഴിയുമ്പോള്‍ പുതിയ ട്രൌസറും ഷര്‍ട്ടും വങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു മകനെ ആശ്വസിപ്പിച്ചു. 

കൃഷ്ണനുണ്ണിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞാല്‍ മനസ്സിലാക്കുന്ന പ്രകൃതമായിരുന്നു. വീട്ടിലെ അവസ്ഥ അവനു നന്നായി അറിയുന്ന  കുട്ടിയായിരുനു. കാലത്ത് അമ്മയെ വീട്ടുപണിക്ക് സഹായിക്കും. ഗോക്കളെ തൊഴുത്തില്‍ നിന്ന് പുറത്തിറക്കാനും, ചാണകം വാരാനും അവന്‍ അമ്മയെ സഹായിക്കും. 

സ്വയം പട്ടിണി കിടന്നാലും ഗോക്കളെ പട്ടിണിക്ക് ഇടാന്‍ പാടില്ലെന്നാണ് അവന്റെ അച്ചന്‍ അവനെ പഠിപ്പിച്ചിരിക്കുന്നത്. അമ്മയും മോനും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ പാര്‍വതിയുടെ അമ്മ ഓടിക്കിതച്ച് വന്നു. 

"ലക്ഷ്മീ എനിക്ക് നിന്റെ മകന്‍റെ  സഹായം വേണം. എന്റെ മോള് വയ്യാത്ത കുട്ടി അല്ലേ...?"
"അതെനിക്ക് അറിയാവുന്ന കര്യമല്ലേ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ... "

"പാര്‍വതിയുടെ കാര്യങ്ങള്‍ എല്ലാം നിന്റെ മോന്‍ ചെയ്യണം...."
"എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ശാരദേ.. എന്താച്ചാ തെളിച്ച്  പറയൂ... "

"എന്റെ മോള്‍ക്ക് നിന്റെ മോന്‍ ഒരു തുണയായിരിക്കണം. ശരീരസുഖം ഇല്ലാത്ത കുട്ടിയല്ലെ പാര്‌വതി..."
"അതിനൊന്നും പ്രയാസമില്ല, അവനും ചെറുതല്ലേ...? അവനാല്‍ കഴിയുന്നത് അവന്‍ ചെയ്യും...."

 "കൃഷ്ണനുണ്ണിയുടെ വീട് കഴിഞ്ഞിട്ടാണ് പാര്‍വതിയുടെ വീട്. അവന്‍ അവന്റെ അമ്മ പറഞ്ഞതനുസരിച്ച് തിങ്കളാഴ്ച കാലത്ത് 8  മണിക്ക് പാര്‍വതിയുടെ വീട്ടിലെത്തി."

കൃഷ്ണനുണ്ണിയെ കണ്ട പാര്‍വതിയുടെ അമ്മ. 

"വരൂ മകനെ ഇങ്ങോട്ട് കയറി ഇരിക്കൂ... "
"ഇരിക്കാനൊന്നും നേരമില്ല, വഴി കുറെ നടക്കേണ്ടതല്ലേ... പാര്‍വതിയെ വേഗം വിളിക്കൂ..."

"പാര്‍വതി ശരിയായിക്കൊണ്ടിരിക്കുന്നു...ഒരു പത്ത് മിനിട്ട്.  കൃഷ്ണനുണ്ണി കയറി ഇരിക്ക്.. ഞാന്‍ ചോദിക്കട്ടെ വിശേഷങ്ങള്‍..?"

"മോന്‍ എന്താ കഴിച്ചേ കാലത്ത്... ?"
"കഞ്ഞി കുടിച്ചു. കൂട്ടാനൊന്നും കാലായിട്ടുണ്ടായിരുന്നില്ല..."

ശാരദക്ക്‌ വിഷമം തോന്നി. തത്സമയം അവളുടെ മകള്‍ പുട്ടും കടലയും കഴിക്കുകയായിരുന്നു.  
"ഉണ്ണിക്ക് ഇവിടെ നിന്ന് പുട്ടും കടലയും കഴിക്കാം കുറച്ച്...?"

[തുടര്‍ന്നെഴുതിയാലേ അവസാനിക്കൂ...]