Monday, September 24, 2012

എനിക്കിനീ ദരിദ്രനായി ജീവിക്കാന്‍ വയ്യ

മക്കളും മരുമക്കളും ആയി നാലഞ്ച് പേരുണ്ട് , എന്നിട്ടെന്തു കാര്യം, ആരെക്കൊണ്ടും ഒരു ഉപകാരമില്ല. എല്ലാരും ശമ്പളം കിട്ടുമ്പോള്‍ ഈ വയസ്സന് പതിനായിരം രൂപ വീതം തന്നുകൂടെ..? 

എന്തെങ്കിലും ചെയ്യുന്നത് മകന്‍ മാത്രം. ഇന്ഷുറന്സ് ചെയ്ത്  തന്നിട്ടുണ്ട്. വയ്യാണ്ടായാല്‍ ആശുപത്രീല് പോയി കിടക്കാന്‍.... . പണ്ടൊക്കെ ഓണത്തിനും വിഷുവിനും പുത്തനുടുപ്പുകള്‍ എടുത്തു  തരാറുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ  നിര്‍ത്തി.  ഒരു പക്ഷെ അവന്റെ പെണ്ണിനെ  പേടിച്ചിട്ടായിരിക്കും.

വയസ്സായാല്‍ മക്കളും മരുമക്കളും ഒക്കെ ഇങ്ങിനെ തന്നെ. എനിക്ക് കിട്ടുന്ന പെന്‍ഷന്‍ ഒന്നിനും തികയില്ല. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മരുന്ന്‍ വാങ്ങാന്‍ തന്നെ കുറച്ചധികം പണം വേണം. 

തന്തയെ  കാണാന്‍ ഇടക്കൊക്കെ വരും. ഏതെങ്കിലും കൊറിക്കാന്‍ കൊണ്ടത്തരില്ല. എനിക്കാണെങ്കില്‍ ചോക്കലേറ്റ് , ഹല്‍വ , പാലട പ്രഥമന്‍, എന്നിവയൊക്കെ ഇഷ്ടമാ. പറഞ്ഞിട്ടെന്ത് കാര്യം..?

ഒന്നുകില്‍ മാസാമാസം ഏതെങ്കിലും തരിക  എല്ലാരും, അല്ലെങ്കില്‍ ഇഷ്ടമുള്ളതൊക്കെ വാങ്ങിതരിക. എന്റെ  കാലശേഷം കോടിക്കനക്കിനുള്ള ആസ്തിയുടെ അവകാശികലാണ് നിങ്ങള്‍ . ഞാന്‍ ഒന്നും വില്കാതെ നിങ്ങള്‍ക്കായി വെച്ചിരിക്കുന്നു ഇത്രയും  കാലം. 

ഒരു നിവൃത്തിയും ഇല്ലെങ്കില്‍   തറവാട് വിറ്റ് - ഒരു  സ്റ്റുഡിയോ ഫ്ലാറ്റിലേക്ക് മാറണം. അപ്പോള്‍ എനിക്ക് ലാവിഷായി ശിഷ്ട ജീവിതം നയിക്കാം. എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചേ അടങ്ങൂ എങ്കില്‍  നിങ്ങളുടെ കഷ്ടകാലം എന്നെ എനിക്ക് പറയാനുള്ളൂ..

എനിക്കിനീ ദരിദ്രനായി  ജീവിക്കാന്‍ വയ്യ. നിങ്ങളെ പോലെ പോഷ് കാറും ഹൈടെക് മൊബൈല്‍ ഫോണും ഒക്കെ വേണമെന്നുണ്ട്. എന്നെപ്പോലെ ലോകം നിങ്ങള്‍ കണ്ടിട്ടില്ല, ആസ്വദിച്ചിട്ടില്ല. 

ഞാന്‍ നാട്ടില്‍ സ്ഥിര താമസമായപ്പോള്‍ എന്റെ ലക്ഷ്വറി  ലൈഫ് നഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് വേണ്ടി  ഞാന്‍ അത്  ഉപേക്ഷിച്ചു.  ഇപ്പോള്‍ നിങ്ങള്‍  വലുതായി തന്തയെക്കാളും, തന്തയെ മറന്നു.

കൂടുതലായൊന്നും എഴുതുന്നില്ല. എന്നെപ്പോലെ ആയിരിക്കുമോ മറ്റു തന്തമാര്‍ എന്നെനിക്കറിയില്ല.