Friday, April 30, 2010

ഗള്‍ഫില്‍ പോയാല്‍ തിന്നുമുടിക്കാം

ഓര്‍മ്മകള്‍ തേട്ടി തേട്ടി വരുന്നു.
രണ്ട് വരി എഴുതി പിന്നെ ബ്ലോഗാം. അല്ലെങ്കില്‍ മറക്കും. ഈവയസ്സാന്‍ കാലത്ത് ബ്രഫ്മി കഴിക്കേണ്ടി വരുമോ എന്നാലോചിക്കാതില്ല.
+
കഴിഞ്ഞ ദിവസം ഇലച്ചോറിനെ പറ്റി എഴുതിയപ്പോളും ഇന്ന് ബ്ലോഗര്‍ മിനി ടീച്ചറുടെ ജീവിത സ്പന്ദനം കണ്ടപ്പോളുമാണ് എന്റെ മനസ്സില് എന്റ പഴയ ഗള്‍ഫ് ജീവിതം മിന്നിമറഞ്ഞത്.
+
ബെയ് റൂട്ടിലെ ഒരു നൈറ്റ് ക്ലബ്ബിലെ ഡാന്‍സറായിരുന്നു എന്റെ ബോസ്സിന്റെ ആദ്യകാല ഗേള്‍ ഫ്രണ്ട് പീജി. അവളുടെ മാദകസൌന്ദര്യം ഞാന്‍ പലതവണ ആസ്വദിച്ച് കൊണ്ടിരുന്നു.
പിന്നീടെനിക്ക് ഒരു ദിവസം തോന്നി ഇങ്ങനെ കണ്ണീക്കണ്ടപെണ്ണുങ്ങളുടെ വായില്‍ നോക്കി നില്‍ക്കുന്നതിനെക്കാളും നല്ലത് നമുക്ക് സ്വന്തമായി ഒന്നിനെ തപ്പുകയാണെന്ന്.
+
അമേരിക്കാന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എനിക്ക് 10 കൊല്ലത്തിനുള്ളില്‍ പല തവണ ശമ്പളവര്‍ദ്ധനവുണ്ടായെങ്കിലും പ്രോമോഷന്‍ എന്ന ഒരു സംഗതി കിട്ടിയില്ല.
ഒരിക്കല്‍ ഞാന്‍ അത് ചിന്തിച്ച് വേവലാതി നെയ്ത്കൂട്ടി.
+
എന്റെ ബോസ്സിനോട് വിവരം ധരിപ്പിച്ചു. അയാള്‍ ഒറ്റയടിക്ക് പറഞ്ഞു ഇന്ത്യക്കാരനായ നിനക്ക് ഇപ്പോള്‍ പ്രോമോഷനുള്ള പ്രൊവിഷന് ഇല്ലെന്ന്.

“അങ്ങിനെയാണെങ്കില്‍ എനിക്ക് നിന്റെ പണി വേണ്ടാ നായേ“
എന്നും പറഞ്ഞ് ഞാന് അവന്‍ അപ്പോള്‍ തന്നെ ഒരു രാജിക്കത്ത് നല്‍കി.

ആ കത്ത് കിട്ടിയതും അവന്‍ തൃശങ്കുസ്വര്‍ഗ്ഗത്തിലെത്തി. കാര്യങ്ങളുടെ കിടപ്പ് എങ്ങിനെയൊക്കെയായാലും എന്റെ രാജിക്കത്ത് അവനെ വലിയ പ്രശ്നത്തില്‍ കൊണ്ടെത്തിച്ചു.
+
എന്റെ രാജി മൊത്തം ആ സ്ഥാപനത്തിന്റെ വ്യാപാരത്തെ ബാധിച്ചു.
അവസാനം ആ വെള്ളക്കാരന്‍ എന്നെ ചില നെഗോഷ്യേഷന് വിളിച്ചു.

“പ്രകാശ് യു ഹേവ് ടു ഹേവ് ഏന്‍ എംബിഎ ദാറ്റ് റ്റൂ ഫ്രം ഏന്‍ അമേരിക്കന്‍ ഓര്‍ ഇംഗ്ലീഷ് യൂണിവേഴ്സിറ്റി…”
ഈ പറഞ്ഞതൊന്നും ദരിദ്രനായ എനിക്ക് പറഞ്ഞതല്ല. അതിനാല്‍ ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചു.
+
ആ വെള്ളക്കാരന്റെ തൊപ്പി തെറിക്കുമെന്നുറപ്പായതിനാല് അവന്‍ എന്റെ രാജി പിന് വലിക്കുവാന്‍ കേണപേഷിച്ചു…
ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ അവനെ ധരിപ്പിച്ചു.
അവസാനം ഒരു കോമ്പ്രമൈസില്‍ അവന്‍ തന്നെ എന്നെ അവിടെയുള്ള ഒരു അമേരിക്കന്‍ സ്കൂള്‍ വഴി ഇംഗ്ലണ്ടിലെ ഒരു പ്രശസ്ത ബിസിനസ്സ് സ്കൂളില്‍ കൊണ്ട് പോയി ചേര്‍ത്തി.

ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സമ്പ്രദായത്തില്‍. മൂന്ന് മാസത്തിലൊരിക്കല്‍ രണ്ടാഴത്തെ ഹാജര്‍ നിര്‍ബ്ബന്ധമായിരുന്നു. ഗള്‍ഫിലെയും ആഫ്രിക്കയിലേയും വര്‍ക്കിങ്ങ് യൂത്തിനുള്ള പ്രത്യേക കോഴ്സായിരുന്നു.
+
ഞാന്‍ അവിടെ വെച്ചായിരുന്നു നൈജീരയില്‍ ജോലി ചെയ്തിരുന്ന ബീനാമ്മയെ പരിചയപ്പെട്ടത്.
ലണ്ടനില്‍ ഞങ്ങള്‍ ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
എനിക്കൊരു ദിവസം പനി പിടിച്ച് കിടപ്പിലായി. അവിടെ പെട്ടൊനൊന്നും അങ്ങിനെ ആശുപത്രിയിലേക്ക് ഓടിക്കയറാന്‍ സാധിക്കില്ല.
++
അന്നൊക്കെ ഫേമിലി ഡോക്ടര്‍ റെഫര്‍ ചെയ്യണം. പിന്നെ കോളേജിലെ വേറെ ചില നൂലാമാലകളും.
പനി അല്പം കൂടിയന്നേ ഉള്ളൂ. അതൊന്നും സാരമാക്കേണ്ട എന്ന് വാര്‍ഡന്‍ പറഞ്ഞു.
ഞാന്‍ താമസിച്ചിരുന്ന ബ്ലോക്കില്‍ മൂന്ന് മുറികളും, അതില്‍ ഒന്നില്‍ പെണ്‍കുട്ടികളും, മറ്റൊന്നില്‍ ഞാനും ഒരു ഇറ്റാലിയനും, പിന്നെ ഒരു മുറി കോമണ്‍ ലിവിങ്ങ് റൂമും ഒരു കിച്ചനും ഒരു ടോയലറ്റും മാത്രം.
വെള്ളക്കാര്‍ എന്നും കുളിക്കുന്നവരല്ലാത്തതിനാല്‍ വലിയ വീട്ടില്‍ ഒരു പാട് ബാത്ത് റൂം ഇല്ല. പക്ഷെ എല്ലാ റൂമിലും ഒരു വാഷ് ബേസിന് ഉണ്ടാകും.
+
അങ്ങിനെ എന്നെ പരിചരിക്കാന്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ബീനാമ്മയെ വാര്‍ഡന്‍ ചുമതപ്പെടുത്തി. പിന്നെ കോമ്പ്ലക്സില്‍ കുറച്ചകലെയായിരുന്നു ഇന്ത്യക്കാര്‍ താമസിക്കുന്ന ബ്ലൊക്കുകള്‍.തന്നെയുമല്ല അങ്ങോട്ട് പെട്ടെന്ന് നടന്ന് പോകാന്‍ വയ്യാത്ത അവസ്ഥയില്‍ ഐസ് മൂടിക്കിടക്കുന്ന കാലാവസ്ഥയും.

ബീനാമ്മയെ അന്ന് കണ്ടാല് ഒരു ആഫ്രിക്കന്‍ മങ്കിയെപ്പോലെ തോന്നുമായിരുന്നു. അവള്‍ വന്ന് എനിക്ക് ചൂടുള്ള പോറിഡ്ജും, കോണ്‍ ഫ്ലേക്ക്സ് മുതലായവയും ഉണ്ടാക്കിത്തന്നു.
പിറ്റേ ദിവസം രാത്രി പനി അധികമായി ഞാന്‍ മരിക്കുമെന്ന അവസ്ഥയിലായി.
വാര്‍ഡനും മറ്റും ഓഫീസേര്‍സും സ്ഥലത്തെത്തി. അടുത്ത ആശുപത്രിയില്‍ നിന്ന് ആംബുലന്‍സും പോലീസുകാരും എത്തി.
+
എന്നെ ആംബുലന്‍സില്‍ കിടത്തി ഒരു മണിക്കൂറ് പരിചരിച്ചതോടെ എന്റെ പനി കുറഞ്ഞു. വീണ്ടും മുറിയിലേക്ക് തന്നെ കൊണ്ട് വന്നു.
എന്റെ റൂമേറ്റായ ആന്റോണിയോവിനെ തല്‍ക്കാലം വേറെ ഒരു ബ്ലൊക്കിലേക്കും ബീനാമ്മയെ എന്നെ പരിചരിക്കുവാന്‍ എന്റെ റൂമിലേക്കും മാറ്റി.
രണ്ട് ദിവസം കഴിഞ്ഞ് എന്റെ പനി വീണ്ടും അധികമായി. ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് കിടന്നു, എന്നിട്ടും എന്റെ വിറയല്‍ മാറിയില്ല.
അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ എന്റെ സമനില തെറ്റിത്തുടങ്ങിയതും ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് നിലവിളിക്കാന്‍ തുടങ്ങി.
എല്ലാ ബ്ലോക്കിലെ സ്റ്റുഡന്‍സും അവിടെ ഒത്ത് കൂടി. ഞാന്‍ മരിച്ചുവെന്ന നില വരെ എത്തി.
അവിടെ ഉള്ള ഇന്ത്യന്‍സ് എല്ലാം കരഞ്ഞ് തുടങ്ങി. 10 മിനിട്ടുന്നുള്ളില്‍ എന്നെ ഹോസ്പിറ്റലൈസ് ചെയ്തു.
+
അവിടെ നമ്മുടെ നാട്ടിലെ പോലെ പേഷ്യന്‍സിന്റെ കൂടെ ബൈ സ്റ്റാന്‍ഡേര്‍സിനെ നിര്‍ത്തുകയില്ല. അതിനാല്‍ ബീനാമ്മ പുറത്തിരുന്നു കരയാന്‍ തുടങ്ങി.
അവള്‍ എന്തിനാ കരഞ്ഞേ എന്ന് ഞാന്‍ പിന്നീട് ചോദിച്ചപ്പോള്‍ അവള്‍ക്കുത്തരം ഉണ്ടായിരുന്നില്ല.
+
[ഗള്‍ഫിലെ വിഷയത്തിലേക്ക് കടക്കാന്‍ പോകുന്നേ ഉള്ളൂ…. താമസിയാതെ തുടരും.
സംഭവബഹുലമായ കുറേ ചരിത്രങ്ങളുണ്ട് ഇവിടെ.അതൊന്നും ഇവിടെ ഇപ്പോള്‍ പറയുന്നില്ല. അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാന്‍ പെട്ടെന്ന് എഴുതിത്തീര്‍ക്കാം
]

Thursday, April 22, 2010

പിഞ്ചുകുഞ്ഞും അമ്മയും

ഞാന്‍ ഇന്ന് എന്റെ വാതരോഗ ചികിത്സയുടെ ഭാഗമായി തൃശ്ശിവപേരൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ: രഘുനാഥിനെ കണ്ട് മരുന്ന് വാങ്ങാനായി അവിടുത്തെ ഫാര്‍മസിയിലെത്തി.

സാധാരണ ഈ ഫാര്‍മസിയില്‍ കാല് കുത്താന്‍ സ്ഥലം ഉണ്ടാകാറില്ല. അത്രക്കും തിരക്കാണ് അനുഭവപ്പെടാറുണ്ട്. അതിനാല്‍ ഞാന്‍ പലപ്പോഴും വീട്ടില്‍ പോയിട്ട് വൈകുന്നേരമാണ് മരുന്ന് വാങ്ങിക്കാന്‍ വരാറ്.
ഇന്ന് ഫാര്‍മസിയില്‍ രോഗികള്‍ കുറവായതിനാല്‍ അവിടെത്തെ ഒരു ജീവനക്കാരിയോട് കുശലം ചോദിക്കാനും മറന്നില്ല.

"ഇവിടെ കണ്ടിട്ടില്ലല്ലോ മുന്പ്..."
അങ്ങിനെ ഒന്നുമില്ല. ഞാന്‍ രണ്ട് കൊല്ലമായി ഇവിടെ ഉണ്ട്....
"പക്ഷെ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ..?"
ഞാന്‍ അത്രയും പറഞ്ഞ് മരുന്ന് വാങ്ങാനായി നീങ്ങി.

"എന്നെ അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതിനാല്‍ ഞാന്‍ വീണ്ടും അവരുടെ അടുത്തെത്തി...."
"നിങ്ങള്‍ക്ക് കുട്ടികളുണ്ടോ...?"
ഉണ്ട്. ഒരു ആണ്‍കുട്ടി... 6 വയസ്സായി.......
"വീടെവിടെയാ....?"
വലിയാലുക്കല്‍ ആണ്. പക്ഷെ കല്യാണം കഴിച്ചിരിക്കുന്നത് അരിമ്പൂരാണ്. ഇപ്പോള്‍ അവിടെ താമസം.....
"എന്താ പേര്...?
എന്റെ പേര് രമ്യ..........

ഞാന്‍ ഇത്രയും ചോദിച്ചറിഞ്ഞ് എനിക്ക് ഇന്നെത്തെ ഡോക്ടറെ കാണാനുള്ള ടിക്കറ്റ് ഏര്‍പ്പാടാക്കിത്തന്ന രാമചന്ദ്രനെ എന്റെ സന്തോഷം അറിയിക്കാന്‍ നീങ്ങി.

എന്റെ ചോദ്യം കേട്ടിട്ട് രമ്യക്ക അത്ഭുതം തോന്നിക്കാണും.
സാധാരണ ഒരു ആള്‍ അപരിചിതരോട് ആദ്യം പേരാണ് ചോദിക്കാറ്....
പക്ഷെ എന്റെ ചോദ്യം ആ അപരിചിതയോട് തികച്ചും വ്യത്യസ്ഥമായിരുന്നു.
മക്കളുണ്ടോ എന്നാണ് ചോദിച്ചത്....

എന്റെ പ്രായവും മറ്റും കണിക്കിലെടുത്താണ് അവര്‍ എന്നോട് വളരെ നന്നായി പെരുമാറിയത്. എനിക്ക് വാസ്തവത്തില്‍ സന്തോഷമായി.
ഞാന്‍ അവരോട് കുറച്ചും കൂടി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അങ്ങോട്ട് നീങ്ങി. പക്ഷെ ആ കൌണ്ടര്‍ ബിസിയായതിനാല്‍ ഞാന്‍ അവിടെ നിന്നില്ല.

മക്കളെ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഒരു അമ്മ പാട് പെടുന്നത് എനിക്ക് ഈയിടെയാണ് ‍ബോധ്യമായത്.

എന്റെ പ്രസവിച്ച് കിടക്കുന്ന മകളുടെ ഓരോ ദിവസവും തികച്ചും യാതനാപൂര്‍ണ്ണമാണ്. പ്രത്യേകിച്ച് എപ്പോഴും കരയുന്ന ഒരു കൊച്ചിനെ വെച്ച്. അവള്‍ കുളിക്കാന്‍ പോയാലും ഭക്ഷണം കഴിക്കാന്‍ പോയാലും എവിടെ നീങ്ങിയാലും ഈ കൊച്ച് കരഞ്ഞും കൊണ്ടിരിക്കും.

മുലകൊടുത്തായിട്ടിരിക്കും കുളിക്കാനോ, ഭക്ഷണം കഴിക്കാനോ നീങ്ങുക. അതിന്‍ മുന്‍പ് കൊച്ച് കരയാന്‍ തുടങ്ങും. ഭക്ഷണം പെട്ടെന്ന് വിഴുങ്ങി കുഞ്ഞിന്റെ അടുത്തേക്ക് ഓടും. പകല്‍ മുഴുവന്‍ കൊച്ചിനെ നോക്കി രാത്രി നിവര്‍ന്നൊന്ന് കിടക്കാന്‍ തുടങ്ങിയാലായിരിക്കും കുഞ്ഞിന്റെ കളിയും, ഇനി കുഞ്ഞിനെ തള്ള ശ്രദ്ധിക്കാതെ കിടന്നാല്‍ അവന്റെ മലമൂത്രവിസര്‍ജ്ജനവും കരച്ചിലും.

അങ്ങിനെ ഉറക്കമുളച്ചും, ത്യാഗങ്ങള്‍ സഹിച്ചുമാണ് ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ട് വരാന്‍.

പ്രസവ വേദനയും കൊണ്ട് 12 മണിക്കൂറിലേറെ ലേബര്‍ റൂമില്‍ അവള്‍ കഴിച്ചുകൂട്ടി. എന്റെ വയര്‍ കീറി കുഞ്ഞിനെ എടുത്തോളൂ എന്ന് നിലവിളിച്ച് പറഞ്ഞിട്ടും ഡോക്ടര്‍ അത് ചെയ്തില്ല.

സിസേറിയന്‍ ഒഴിവാക്കാനായി നല്ലവളായ ഡോക്ടര്‍ മോളോട് കുറച്ചുംകൂടി വേദന തിന്നാനാണ് പറഞ്ഞത്. അത്രയും വേദന സഹിച്ചാണ് മോനെ പ്രസവിച്ചത്. ഇനി അവന്‍ വളര്‍ന്ന് പിച്ച വെക്കുന്നത് വരെ തികച്ചും പണിപെടണം. എല്ലാം അമ്മ സഹിക്കുന്നു.

അച്ചന് ഇവിടെ വലിയ ഒരു റോള്‍ കാണുന്നില്ല. പിന്നെ നമ്മുടെ നാട്ടില്‍ ഞങ്ങളുടെ ജാതിയില്‍ പെണ്‍ വീട്ടിലാണ് പ്രസവം. പ്രസവം കഴിഞ്ഞ് തൊണ്ണൂറിനാണ് പിതാവിന്റെ വീട്ടിലേക്ക് കൊണ്ട് പോകുക. അത് വരെ പ്രസിവിക്കുന്ന പെണ്ണ് അവളുടെ അമ്മയുടെ വീട്ടില്‍. അതിനാല്‍ ഈ വക പ്രശ്നങ്ങളൊന്നും കുട്ടിയുടെ പിതാവ് അറിയുന്നില്ല.

എന്റെ മകളുടെ പങ്കപ്പാട് കാണുമ്പോളാണ് എനിക്ക് ബോധ്യപ്പെട്ടത് ഞാന്‍ എന്റെ അമ്മയെ വളരെ കൂടുതല്‍ സ്നേഹിക്കേണ്ടിയിരുന്നു എന്ന്. പക്ഷെ വൈകിപ്പോയി. എന്റെ അമ്മ ഇപ്പോള്‍ ജീവിച്ചിരുപ്പില്ല.

എലൈറ്റ് ആശുപത്രിയിലെ രമ്യയോട് കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള എക്സ്പീരിയന്‍സ് എങ്ങിനെയിരുന്നു എന്ന് അറിയാനാണ് ഞാന്‍ അവരെ വീണ്ടും കാണാന്‍ ശ്രമിച്ചത്.

ഓരോ അമ്മയെയും കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചോദിക്കാറുണ്ട്. ആരും എളുപ്പമായിരുന്നില്ലാ എന്നാണ് പറഞ്ഞത്. അപൂര്‍വ്വം ചിലര്‍ എല്ലാം അവരുടെ അമ്മമാരാണ് നോക്കിയിരുന്നത് എന്ന് പറഞ്ഞു. ചിലര്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ നേരത്തെ കുപ്പിപ്പാല്‍ നല്‍കിത്തുടങ്ങി. അങ്ങിനെയുള്ള അമ്മമാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കാണുമായിരിക്കില്ല. ബാക്കിയുള്ളത് അവരുടെ മറ്റു ആശ്രിതരെ ഏല്‍പ്പിക്കാം.

പക്ഷെ ശരിക്കും ഉള്ള അമ്മമാര്‍ കുട്ടികളെ മുലയൂട്ടി വളര്‍ത്തണം. ചുരുങ്ങിയത് ആറുമാസമെങ്കിലും. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 6 മാസം വരെ മെറ്റേണിറ്റി ലീവ് കൊടുക്കുന്നുണ്ടെന്നാണ് എന്റെ അറിവ്.
പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞുങ്ങളെ ആശ്രിതരെ ഏല്പിച്ച് പോകേണ്ടിവരുന്ന അമ്മമാരും വിരളമല്ല. പുറം നാടുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ ലീവില്ലാത്തതിന്റെ പേരിലും ഫേമിലി ലിവിങ്ങ് സ്റ്റാറ്റസ്സ് ഇല്ലാത്തതിനാലും ഇത്തരം ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുന്നു.

എത്രമാത്രം ത്യാഗം സഹിച്ചാ‍ണ് ഓരോ കുഞ്ഞിനേയും ഈ ലോകത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നത് എന്ന് അവര്‍ക്കും ഓരോ കുഞ്ഞുങ്ങളൊ, പേരക്കുട്ടികളോ ഉണ്ടാകുമ്പോളാണ് അറിയുന്നത്.

അമ്മമാര്‍ ദൈവത്തിന്‍ തുല്യരാണെന്ന സത്യം പലരും അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം.

എല്ലാ അമ്മമാരേയും ജഗദീശ്വരന്‍ രക്ഷിക്കട്ടെ, അനുഗ്രഹിക്കട്ടെ !!!

ഞാന്‍ എന്റെ അമ്മയോട് അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മാതാവിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് ഇപ്പോഴാ ബോധ്യമായത്.