Sunday, June 28, 2009

ലോഹിദ ദാസ്

Posted by Picasaപ്രിയ സംവിധായകന് ആദരാഞ്ജലികള്‍

Saturday, June 6, 2009

ദൈവമേ കാത്തു കൊള്‍ക >>>


കുറേ നാളായി വിചാരിക്കുന്നു ശ്രീ നാരായണ ഗുരുവിനെ പറ്റി എന്തെങ്കിലും എഴുതണമെന്ന്. പക്ഷെ എല്ലാ സൌകര്യമുണ്ടായിട്ടും അത് നടന്നില്ല. ഇപ്പോള്‍ മീഡിയാ ചാനലില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
സാരമില്ല.. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ.
തല്‍ക്കാലം കൂട്ടുകാരിയും പാട്ടുകാരിയുമായ ഈശ്വരി വര്‍മ്മയെകൊണ്ട് ഗുരുവചനം പാടിച്ചുംകൊണ്ട് നമുക്ക് ഈ യാത്ര ഇവിടെ ആരംഭിക്കാം.
അതിന് മുന്‍പ് ശ്രീമതി ഈശ്വരി വര്‍മ്മയെ രണ്ട് വാക്കില്‍ പരിചയപ്പെടുത്താം.
ഈശ്വരി ഞങ്ങളുടെ ചാനലിലെ പാട്ടുകാരിയായിരുന്നു. ഞാന്‍ അവിടെ നിന്ന് വിരമിച്ചതോടെ എന്റെ സുഹൃത് വലയങ്ങളിലുള്ള പാട്ടുകാരികളും, അവതാരകരും മറ്റു മിഡിയാകളില്‍ ചേക്കേറി. പാവം ഈശ്വരിക്ക് അത്തരം സംരഭങ്ങളില്‍ ഇടം കിട്ടിയില്ല. അവര്‍ കച്ചേരി നടത്തിയും, കുട്ടികളെ പഠിപ്പിച്ചും കഴിയുന്നു.
നിലമ്പൂര്‍ കോവിലകത്തിലെ അംഗമാണ്..
ഞാനും ഈശ്വരിയും ചേര്‍ന്ന് കുറച്ച് ഡിവോഷണന്‍ മ്യൂസിക്ക് ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.
അതില്‍ വളരെ പ്രചാരം ഉള്ളതാണ്...
മലയാളത്തിലുള്ള ആദ്യത്തെ ഹനുമാനെ പ്രകീര്‍ത്തിക്കുന്ന “ഹനുമാന്‍ ചാലീസ”
അത് പോലെ മറ്റൊരു പ്രസിദ്ധി നേടിയ ആല്‍ബമാണ്.... “അഷ്ടപദി”
സാധാരണ ക്ഷേത്രങ്ങളില്‍ പുരുഷന്മാരാണ് അഷ്ടപദി പാടാറ്. ഇവിടെ ഇടക്ക കൊട്ടുന്നത് പുരുഷനും, പാടുന്നത് ഈശ്വരിയുമാണ്.
ഞാന്‍ തൃശ്ശിവപേരൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്ന് പാടുന്ന മാതിരിയാണ് ചിത്രീകരിച്ചിരിക്കുന്നത്...
കോപ്പികള്‍ വേണമെങ്കില്‍ ഏര്‍പ്പാടാക്കാവുന്നതാണ്. ജിമെയിലില്‍ ബന്ധപ്പെടുക....
താഴെ കാണുന്ന ഗുരുവചനം കേള്‍ക്കൂ...........

[വിഡിയോ ക്ലിപ്പില്‍ ഷേക്ക് ഉള്ള കാരണം ഡിലീറ്റ് ചെയ്തു, അടുത്ത ദിവസം വീണ്ടും റെക്കോഡ് ചെയ്ത് ഇടാം]
* ഫോട്ടോ - കടപ്പാട് ഗൂഗിള്‍