Saturday, January 24, 2009

ധനുമാസത്തിലെ തിരുവാതിരയും അംബലത്തിലെ കുട്ടികളും..

സ്ഥലം തൃശ്ശിവപേരൂര്‍, അച്ചന്‍ തേവര്‍ ശിവക്ഷേത്രം. 10-01-2009- ധനു 26 ശനി - തിരുവാതിര.
ഈ ക്ഷേത്രത്തിന്റെ പ്രസിഡണ്ടാകാനുള്ള യോഗം ഉണ്ടായി. 2008-09 കാലഘട്ടത്തിലേക്ക്...
ആദ്യം എനിക്കീ തസ്തിക ഇഷ്ടമായെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. എന്തെന്നാല്‍ പറ്റിയ അണികള്‍ ഉണ്ടായിരുന്നില്ല..
പിന്നിട് ചില മേധാവികള്‍ എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി... ഭഗവാന്റെ കാര്യമല്ലേ... പറ്റില്ലാ എന്ന് പറയരുത്...
അങ്ങിനെ സമ്മതിക്കേണ്ടി വന്നു.
എല്ലാ കൊല്ലവും തിരുവാതിരക്ക് ചെറിയ തോതില്‍ ചില ആഘോഷങ്ങളൊക്കെ പതിവുണ്ട്..
ഞാനായിട്ട് ആ പതിവ് തെറ്റിക്കാമെന്ന് വെച്ചു......
അന്നേക്ക് അന്നദാനമുള്‍പ്പെടെ ഉള്ള പ്രത്യേക പരിപാടികള്‍.... തിരുവാതിര നോക്കുന്നവര്‍ക്ക്...... പുഴുക്കും, ഗോതമ്പ് പായസവും...
അല്ലാത്തവര്‍ക്ക് വിഭവസമൃതമായ സദ്യ....
പിന്നെ പ്രത്യേക പൂജകള്‍... ധനുമാസത്തെ തിരുവാതിരക്കാണ് വിശേഷം.
അവിവാഹിതര്‍ക്ക് മംഗല്യയോഗത്തിന്നായി/കന്യകമാരുടെ വിവാഹ തടസ്സം നീങ്ങുന്നതിന്നയുള്ള മംഗല്യപൂജയായിരുന്നു വിശേഷിച്ച്...
ധാരാളം ആളുകള്‍ സന്നിഹിതരായിരുന്നു...
വെച്ച ചോറെല്ലാം തീര്‍ന്നു.. വീണ്ടും വീണ്ടും വെച്ചു....
അങ്ങിനെ എനിക്ക് ഭക്ഷണം കിട്ടുമ്പോള്‍ 4 മണികഴിഞ്ഞിരുന്നു...
സാധാരണ ഒരു തിരുവാതിരക്കും എനിക്ക് ബീനാമ്മ ഉച്ചഭക്ഷണം കരുതാറില്ല.
അതിനാല്‍ എല്ലാവരും ഉണ്ട് കഴിയുന്നത് വരെ ഞാന്‍ കാത്ത് നിന്നു.
പിന്നെ ആതിഥേയനല്ലെ... കേറിയങ്ങ് ഇരിക്കാന്‍ പറ്റില്ലല്ലോ ആദ്യം...

അങ്ങിനെ വിശേഷാല്‍ തിരുവാതിര അടിപൊളിയായിരുന്നു.. നല്ല നടവരവും.. എല്ലാവര്‍ക്കും സന്തോഷമായി.>>>>>>>>>>>>>>>>>

ഇനി നമുക്കീ പെണ്‍കുട്ടിയുടെ കഥ പറയാം...>>>>>>>>>
എന്താ മോളെ ഇങ്ങനെ തുറിച്ച് നോക്കണേ?
ഒന്നൂലാ........
നെന്റെ പേരെന്താ.........
ഞാനെന്റെ പേര് ഇന്നാളും,പിന്നെ വേറെ ഒരു ദിവസവും ഒക്കെ പറഞ്ഞ് തന്നിട്ടില്ലേ.. പിന്നെന്താ എപ്പളും എപ്പളും ചോദിക്കണേ...
ഞാനത് മറന്ന് മോളെ....
ഞാന്‍ ഒരിക്കല്‍ കൂടി പറയാം കേട്ടോ..........
എന്നാ പറാ.......
എന്റെ പേര് സാന്ദ്ര......
ഇത് മാപ്പിളമ്മാരുടെ പേരല്ലേ..............
ആരുടെയായാലെന്താ........ ഒരു പേര് മതിയല്ലോ.....
മിടുക്കീ..........
അല്ലാ നീയെപ്പളാ ഈ കണ്ണാടി വെച്ച് തുടങ്ങ്യെത്.....
അമ്മാമ്മയുടെതാണോ??
അല്ല്ല്ലാ........ എന്റെതെന്നെയാ............
അപ്പോ നെനക്ക് കണ്ണാടയില്ലെങ്കില് കണ്ണ് കാണില്ലേ....
കാണാം.......
അപ്പോ ഇത് ഊരി വെച്ച് കൂടെ?
ഈ അപ്പൂപ്പനൊന്നും അറിഞ്ഞുകൂട..........
മണ്ടനപ്പൂപ്പന്‍!!!!!
അപ്പൂപ്പനെ കളിയാക്കുകയാ അല്ലേ....
ഞാന്‍ തമാശക്ക് പറഞ്ഞതല്ലേ അപ്പൂപ്പാ............
ഹൂം......... നീ സദ്യയുണ്ണാന്‍ വരുമ്പോള്‍ ഞാന്‍ പപ്പടം തരില്ലാ......
വേണ്ട.........
ഞാന്‍ നിനക്ക് സാമ്പാര്‍ തരില്ല......
സാമ്പാറില്ലെങ്കിലും ചോറുണ്ണാമല്ലോ....
എന്നാ ഞാന്‍ നിനക്ക് ചോറ് തരില്ലാ..........
നിക്ക് ചോറ് വേണ്ട......... പുഴുക്കും പായസവും ഉണ്ടല്ലോ???
നീയ് ആള് കൊള്ളാമല്ലോടീ...........

അപ്പോ നിനക്ക് ഇന്ന് സ്കൂളില്ലേ കുട്ട്യേ???
ഈ അപ്പൂപ്പനൊന്നും അറിയില്ലാ........
ഇന്ന് ശനിയാഴ്ചയല്ലേ അപ്പൂപ്പാ.........
ഞങ്ങളുടെ നാട്ടിലെല്ലാം ഇന്ന് സ്കൂളുണ്ടല്ലോ...........
ഏയ് ഈ അപ്പൂപ്പന്‍ നൊണ പറയാ...........
നിന്റെ അമ്മ വന്നില്ലേ........
അമ്മയല്ലേ എന്റെ അടുത്ത് നിക്കണ്......
എവിടെ നിന്റെ അമ്മ...........
ദാ നിക്കണ്....... ഈ മഞ്ഞ കുപ്പായമിട്ട്....
ഞാന്‍ കണ്ടില്ലാ..........
അപ്പൂപ്പാ..............
എന്താ മോളേ..........
അപ്പൂപ്പന്റെ കണ്ണാടി മാറ്റാറായി..........
നിന്റെ ഒരു കൊച്ചനുജത്തി ഇല്ലേ..........
ഓള് വന്നില്ലേ.........
വന്നിട്ടുണ്ടല്ലോ...........
എന്നിട്ടെവിടെ അവള്‍.........
ദാ ഞങ്ങടെ രണ്ടാളുടെയും ഇടയില് നിക്കണ്....
അതും ഈ അപ്പൂപ്പന്‍ കണ്ടില്ല..........
അപ്പൂപ്പന് വെശക്കണ് ണ്ടോ>>>???
ഹൂം......... ഉണ്ട്...........
ന്നാലേ......... ആ അടുപ്പിന്റെ അരീത്ത് പോയി നിന്നോ..........
ഹി........ഹി..........ഹ്ഹി...............ഹ്ഹ്ഹീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
പാവം അപ്പൂപ്പനല്ലേ അമ്മേ............
ദേയ്..... മോളൂട്ടീ........ അപ്പൂപ്പനോടൊന്നും അങ്ങിനെ പറയരുതിട്ടോ>
ശരി അമ്മേ........ ഇനി പറയുകയില്ലാ..............
അപ്പൂപ്പാ...........
എന്താ മോളൂട്ടീ............
ഞാന്‍ ഇനി അങ്ങിനെയൊന്നും പറയുകയില്ലാട്ടോ........
ന്റെ വീട് ഇവിടെ അടുത്താ...........
ഞങ്ങടെ കൂടെ വന്നാല്‍ അപ്പൂപ്പന് ചായയും കഴിക്കാന്‍ പലഹാരവും തരാം....
അപ്പൂപ്പനിന്ന് പുറമെ നിന്ന് ഒന്നും കഴിക്കുകയില്ല...
ന്നാ ഞങ്ങള് പോട്ടെ അപ്പൂപ്പാ...........
അപ്പോ നിങ്ങള്ക്ക് സദ്യ ഉണ്ണണ്ടേ...........
അതിന്ന് അപ്പൂപ്പനെനിക്ക് പപ്പടവും, സാമ്പാറും ഒന്നും തരില്ലാ എന്നല്ലേ പറഞ്ഞേ...........
അതൊക്കെ അപ്പൂപ്പന്‍ വെറുതെ പറഞ്ഞതല്ലേ...........
വാ മക്കള് വാ....... അപ്പൂപ്പന്‍ ആദ്യത്തെ പന്തീല് ഇരുത്തിത്തരാം.......
‘അമ്മേം, മക്കളേം ആദ്യത്തെ പന്തീല് തന്നെ ഇരുത്തി... ഏടത്തിയും അനിയത്തിയും.. നിഷ്കളങ്കമായ മുഖവും, പുഞ്ചിരിയും.... അമ്പലത്തില്‍ വരുന്ന ഒരു കുട്ടിയെയും എന്തെങ്കിലും ചോദിക്കാതെ ഞാന്‍ വിടാറില്ല... എല്ലാ കുട്ടികളും ഈ അപ്പൂപ്പന്റെ പേരക്കുട്ടികളാ......’
അപ്പൂപ്പാ....... നിക്കൊരു പപ്പടം കൂടിത്തരുമോ?
ടോ രാജീവേ..... ആ സാന്ദ്രകുട്ടിക്കൊരു പപ്പടം കൂടി കൊടുക്കൂ......
ഏയ് പപ്പടം രണ്ടാമത് വിളമ്പില്ല ജേപ്പിയേട്ടാ...........
അത് സാരമില്ല.........

ന്നാ മോളെ ഒരു പപ്പടം കൂടി........
ഇനി ചോദിക്കേണ്ടാട്ടോ....
കണ്ടില്ലേ രാജീവങ്കിള് പറേണത്.........
അമ്മേം മക്കളും ഭക്ഷണം കഴിക്കുന്നത് നോക്കി നിന്നൂ ആ അപ്പൂപ്പന്‍......
എന്നാ ഈ അപ്പൂപ്പനൊരു പേരക്കുട്ടിയുണ്ടാവുക.......ഓമനിക്കാനും, ഉമ്മവെക്കാനും, നുള്ളാനും, കടിക്കാനും.............




++ ഇവിടെ അവസാനിക്കുന്നു ++










Posted by Picasa

Thursday, January 22, 2009

ഉണ്ണ്യേട്ടാ‍ ന്റെ ഒരു ഫോട്ടോ പിടിച്ക് തര്വോ??

ഉണ്ണ്യേട്ടാ ന്റെ ഒരു ഫോട്ടൊ പിടിച്ച് തര്വോ?
ഞാന്‍ ഇന്നാള് പിടിച്ച് തന്നില്ലേ?
അത് കോമാളി ക്കോലത്തിലുള്ളതല്ലേ.
അതിനെന്താ ഇപ്പൊ കൊഴപ്പം...
ഈ ഉണ്ണ്യേട്ടനൊന്നും അറിയില്ല..
ആ ഫോട്ടോയിലെ എന്റെ മോന്തേമെ ചായമടിച്ചതല്ലായിരുന്നോ.
ചായമുണ്ടായി എന്ന് വെച്ച് നീ അല്ലാതാകുമോ?
നെന്റെ പേരെന്താ...
ന്റെ പേര് സെല്‍ജി
ദെന്തൂട്ട് പേരാടീ....
സര്‍ദാര്‍ജി പേരാണോ...
അതെന്താ ഉണ്ണ്യേട്ടാ സര്‍ദാര്‍ജീന്നുവെച്ചാ....
ഈ പെങ്കുട്ടിക്കൊന്നും അറീല്ല...
നെനക്ക്പ്പോ എന്താ വേണ്ടെ....
ന്റെ നല്ല മോന്തായമല്ലേ ഇപ്പോ..
ഒരു ഫോട്ടോ ട്ത്തായോ ഉണ്ണ്യേട്ടാ.....
ഇയ്യെന്താ എന്നെ ഉണ്ണ്യേട്ടാ എന്ന് വിളിക്കണ്...
അച്ചാച്ചാന്നാന്നെല്ലേ വിളിക്കേണ്ടത്...
അപ്പോ ഞങ്ങള് കിട്ടന്റെച്ചനെ ശീരാമേട്ടാന്നല്ലെ വിളിക്ക്ണ്..
ഉണ്ണ്യേട്ടന്‍ ശീരാമേട്ടന്റെ ഏട്ടനല്ലേ....
അതൊക്കെ ശരിയാ....
ഞങ്ങള് ഉണ്ണ്യേട്ടനെന്നേ വിളിക്കൂ...
ശരി, ന്നാ ശരിക്ക് നിക്ക്
ഫോട്ടോ എടുക്കാം...
രണ്ടുമൂന്നാള് ഇങ്ങിനെ നിന്നാല്‍ ഫോട്ടോയില്‍ കൊള്ളില്ല..
ന്നെ കൊള്ളുവോ ഉണ്ണ്യേട്ടാ...
ശരി... ശരി.... ശരിക്ക് നിക്ക്...
ആ എന്നെ നോക്ക്...
ചിരിക്ക്..........
ആ‍ാ ... ആ‍ാ...........
റെഡി...........
ക്ലിക്ക്.............................
ഈ കുട്ട്യോള്ക്ക് എന്നെ കണ്ടാലെപ്പോഴും ഫോട്ടോ ഫോട്ടോ എന്ന് പറഞ്ഞ് പിന്നലെ കൂടും...
അയലത്തെ കുട്ട്യോളാ....
പത്ത് പതിനാറെണ്ണമുണ്ട്...
മേലും തലേലുമൊക്കെ കേറി ഷര്‍ട്ടും മുണ്ടുമൊക്കെ നാശമാക്കും...
എന്നാലും നല്ല സ്നേഹമുള്ള കുട്ട്യോളാ....
ഇനി ഉണ്ണ്യേട്ടന്‍ നാളെ വരാം ട്ടോ........
ആ....... അപ്പോ മിഠായി കൊണ്ടോരണം ട്ടോ........
ആ ശരീ‍............
പിന്നെ ഫോട്ടൊപിടിച്ചതും കൊണ്ടരണം ട്ടോ...
അങ്ങിനെ ഞാന്‍ യാത്രയായി...
ഇനി അടുത്ത ശനിയാഴ്ച ഞാന്‍ വരുന്നതും ഓര്‍ത്തിരിക്കും ഈ കുട്ട്യോള്....
ഈ കുട്ട്യോളെ കാണാനും അവരോടൊത്ത് സല്ലപിക്കാനും എന്ത് ര‍സമാണെന്നോ.....
ന്റെ നാട്ടിന്‍ പുറത്തേക്ക് വരണോ> ?????????????????
Posted by Picasa

Wednesday, January 21, 2009

മക്കളെ സൂക്ഷിച്ച് നടന്നോണം........

മക്കളെ സൂക്ഷിച്ച് നടന്നോണം.....
ഈ മുട്ടിപ്പാലത്തിലൂടെ അപ്പൂപ്പന് കണ്ണടച്ച് നടക്കാം.. ഏതായാലും പുഴ കടന്നല്ലോ... ഇനി വീണാലും കുഴപ്പമില്ല... ചെറിയ കൈതോടാ..... ഉടുപ്പ് നനയുമെന്നെ ഉള്ളൂ....
എന്നാലും വീഴാതെ നോക്കിക്കോളണമേ...
വീടെത്താറായല്ലോ... സമാധാനം.........
ഇനി കൈയില്‍ മീനില്ലാത്ത കാരണം ബീനാമ്മയുടെ വായിലിരിക്കുന്നത് കേക്കണം.
മക്കള് പറഞ്ഞോണം കേട്ടോ........ മീന്‍ വഞ്ചിയില്‍ നിന്ന് വെള്ളത്തീ പോയെന്ന്....
ശരിയപ്പൂപ്പാ.........
അപ്പോ രാത്രി ശാപ്പാടിന്നുള്ള മീനെവിടുന്ന് കിട്ടും അപ്പൂപ്പാ......
അതിന് വഴിയുണ്ട്....
ഒരു കൊച്ചു വഞ്ചി...... നമ്മുടെ തൊഴുത്തിന്റെ പുറകിലുണ്ട്........ അതെടുത്ത് നമുക്ക് അടിമയെ വിടാം........ അവന്‍ നല്ല കണമ്പിനെ പിടിച്ചോണ്ട് വരും...
എന്താ അപ്പൂപ്പാ ഈ കണമ്പെന്ന് വെച്ചാല്‍...........
അത് ഇപ്പൊ എന്ത്ന്ന് വെച്ചാ പറയാ.......
അതൊക്കെ ഒരു തരം മീനാ........... ഒരു പ്രത്യേകം രുചിയുള്ളവനാ ഈ കണമ്പ്...
പക്ഷെങ്കില് നോക്കി പിടിക്കേണ്ടി വരും........... ചന്ത കഴിഞ്ഞിട്ടില്ലെങ്കില്‍ എളുപ്പമായിരുന്നു...
ഏതായാലും അടിമ അതായേ വരുകയുള്ളൂ......
ബീനാമ്മ പ്രത്യേകം പറഞ്ഞേല്പിച്ചിരുന്നതാ... കണമ്പില്ലാതെ ഇങ്ങോട്ട് വരേണ്ടെന്ന്..........
അപ്പൂപ്പന് അമ്മാമ്മയെ പേടിയാണോ..........
ഏയ് പേടിയൊന്നുമില്ല...........
നമ്മുടെ അമ്മൂമ്മ ഒരു പൊട്ടിപ്പാവമല്ലേ മക്കളേ...........
ഏയ് പാവമൊന്നുമല്ല.........
ഞങ്ങളേയൊക്കെ നല്ല അടിവെച്ചുതരും...........
ചുമ്മാതങ്ങ് അടിക്കുകയോ?......
ഓളങ്ങിനെ ഒന്നും ചെയ്യില്ല..........
കുട്ട്യോള് കുറുമ്പ് കാട്ടീട്ടല്ലേ..........
അപ്പൂപ്പന്‍ ഞങ്ങളെ നാളെ നീന്തല്‍ പഠിപ്പിക്കാമെന്ന് പറഞ്ഞിട്ടില്ലേ........
ഓ അതിനെന്താ പ്രയാസം....
പക്ഷെ നിങ്ങള്‍ ചിടുങ്ങുകളെ മാത്രമെ ഇപ്പോ പറ്റുകയുള്ളൂ.........
അതെന്താ അപ്പൂപ്പാ അങ്ങിനെ........
ഈ വല്ല്ല്യേ കുട്ട്യോളെ എല്ലാരെയും കൂടി അപ്പൂപ്പന് നോക്കാന്‍ പറ്റുമോ.......
ആ അത് ശരിയാ............
‘അപ്പൂപ്പനും മക്കളും, കുട്ട്യോളും വീടെത്തി. നല്ല കാലത്തിന് ബീനാമ്മ ഉമ്മറത്തുണ്ടായിരുന്നില്ല.’
[കുറച്ചും കൂടി എഴുതാനുണ്ട്... കുറച്ച് കഴിഞ്ഞെഴുതാമേ!!]
Posted by Picasa

Tuesday, January 20, 2009

നീലാംബരിക്ക്

ഈ അപ്പൂപ്പനെക്കുറിച്ചൊരു കവിതയെഴുതിത്തരൂ....ഫെബ്രുവരി രണ്ടാ‍മത്തെ ദിവസത്തില്‍ പിറന്നാളിന്ന് ചിലരൊക്കെ വരുന്നുണ്ട്. അവര്‍ക്ക് കൊടുക്കാനാണ്.
മോളെയും ക്ഷണിക്കുന്നു.ഫോണ്‍ നമ്പര്‍ തന്നിരുന്നു. റെയില്‍ വേ സ്റ്റഷനടുത്താ വീട്.
ഫോണ്‍ ചെയ്താല്‍ കൃത്യമായ വഴി പറഞ്ഞ് തരാം.ശരീരത്തെ കീറിമുറിക്കേണ്ട എന്തൊക്കെയോ ചികിത്സകള്‍ എന്നെ കാത്ത് കിടക്കുന്നു.
ഞാന്‍ ഫെബ്രുവരി രണ്ടാംതീയതിക്കുള്ളില്‍ മയ്യത്തായില്ലെങ്കില്‍ നേരില്‍ കാണാമെന്ന പ്രത്യാശയോടെ

കുറുമ്പിക്കുട്ടിയുടെ
ജെ പി അപ്പൂപ്പന്‍

Thursday, January 15, 2009

new year of our lions club [ 2009 new year]

lions club of koorkkenchery - where i am an active
member could celebrate new year only on 9th jan 09.


all of us gathered at aquatic
club premises at mission quarters, trichur. c the above photo. miss. little keerthy was our youngest dancer of the evening. please c the couple. thatz our vice district governor lion t k kishore and his spouse lioness priya. ln kishore was the chief guest of the evening.
the man next to them with stripes shirt is lion somakumar who is our district ch
airman for eye sight. he is a professionally qualified lawyer.
>> >>>
here comes lion denny N his spouse lioness keerthy denny. both are good singers. lion denny is a gold whole saler where keerthy is doing medical transcription. their baby's picture is shown at the top. she is a cute dancer.there were more singers. let me locate their foto
s.>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

yes, here comes lion ajayan. he sings with his niece. unfortunately i dont remember her name. they also performed wonderful presentation.
lion ajayakumar is also a gold whole saler [ornaments made to order in bulk only] and i assume that he is the chief executive of jwellery manufacturers association @ trichur.
let me c if you cou
ld grab some more photos from my system. >>>>>>>>>> yes, here comes jp who is controlling the show. he does master of ceremony with leo sivapriya. unfotunately i could not locate her foto. he only clicked my foto. karishma who sitting next to me did not want to pose and she was benting backwards. she too came into the net. leo karishma is a good singer, but this day she did not participate as she was not feeling well.
more photos to be added. but i really don't know how to layout the photos. all the photos are going on the top and it has to be dragged out to the bottom is really a messy job.
i wonder if any readers of this blog could help me and teach me.
what i experience from the blogging world, hardly people helps each other.
i am after one kaanthary to teach me how to insert an amplifier as i have to upload some audio clips. in fact those are "kavithas" of geetha, sreedevi, tejaswini and one "thaaraattu paattu" of vijayalakshmi. all these names are bloggers and one way my colleagues in blog world.
so, let me go back to lions movement.
after the welocome address by the president lion k v sathyan, the chief guest was introduced by lion denny g alappat.
unfortuately i could not upload his foto due to the technical issue which i stated above.
then our chief guest of the day our vice district governor lion t k kishore inaugurated the evening and delivered his address.
in fact cultural programms were after that.
there was also mimicry by one of the young artist. he is leo kailas nath.
he is the youngest boy of our lion ajayakumar, whose photo is displayed at the end of gallery.
we had also a good band. i hv audio and video clips but unable upload as i mentioned the technical reasons already.
we have lots of humanitarian projects in lions club.
eradication of blindness is the main project. also we have recently introduced a programe called ' heart beats'
we undertake all the expenses of heart surgery for the poor.
in fact i have to tell you lot of things about our lions club.
you can read in this same page little more things on our club activities.
in case u need to extend a chapter in your area, please contact me.
our meeting was adjoured for fellowship and dinner at half past 9.
the dinner was really good. beverages were served to all the participants. specially made pastries too given to all of them along with wine.
so, letz c later and i shall talk to you more about our club.
<<<<<<<<<<<<<<<<<<<<< ++ >>>>>>>>>>>>>>>>>>>>>>>>>>
MORE PHOTOS SHALL BE UPLOADED IN TWO DAYS TIME.











Tuesday, January 13, 2009

ഓറഞ്ചിന്റെ നിറമുള്ള പെണ്‍കുട്ടി ........

ഞാനെന്റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോക്കുകയാണ്. എഴുപതുകളില്‍ ജോലിസംബന്ധമായ കാര്യങ്ങളാല്‍ ഞാന്‍ ലെബനോണിന്റെ തലസ്ഥാനമായ ബെയ് റൂട്ടില്‍. ഹോട്ടല്‍ സമ്മര്‍ ലാന്‍ഡ് ഹോട്ടലിലായിരുന്നു ആദ്യത്തെ കുറച്ച് നാള്‍ വാസം.

ലോകത്തിലെ സ്വര്‍ഗ്ഗം അതാണെന്നാ അന്നെനിക്ക് തോന്നിയത്. മുന്തിരിയും, ഓറഞ്ചും, ആപ്പിളും മറ്റും വിളയുന്ന സ്വര്‍ഗ്ഗ ഭൂമി. അവിടുത്തെ ആളുകളോ, സ്ട്രോങ്ങ് ബില്‍ട്ട് ബോഡികളുള്ളവര്‍, പിന്നെ സുന്ദരന്മാരും സുന്ദരികളും. പ്രത്യേകിച്ച് ആണുങ്ങളുടെ കൈത്തണ്ടയെല്ലാം നമ്മുടെ കാലിന്റെ തുടയുടെ അത്ര കട്ടിയുള്ളതും, മസ്സിലുകളുള്ളതുമാണ്. നമ്മുടെ സര്‍ദാര്‍ജിമാരെ വെല്ലുന്ന ശരീര ശേഷി. എന്ത് പണിയെടുക്കുന്നതിനും അവര്‍ക്ക് ഒരു മടിയില്ല. കേരളീയരായ നമ്മള്‍ അത്ഭുതപ്പെട്ട് പോകും അവര്‍ പണിയുന്നത് കണ്ടാല്‍.

++

കുറച്ച് ദിവസത്തെ ഹോട്ടല്‍ വാസത്തിന് ശേഷം എനിക്ക് ഒരു വീട്ടിലേക്ക് മാറേണ്ടി വന്നു. ഹോട്ടലിനെ വെല്ലുന്ന വീട്. സ്വിമ്മിങ്ങ് പൂളും, പുല്‍ത്തകിടിയും, പൂന്തോട്ടവുമെല്ലാം ഉള്ള മനോഹരമായ വീട്.

ചുറ്റുപാടും ഓറഞ്ച്, മുന്തിരി, ആപ്പിള്‍, ആപ്രിക്കോട്ട്, പിയേര്‍സ് മുതലായ പഴവര്‍ഗ്ഗങ്ങളും, നമ്മുടെ നാട്ടില്‍ ലഭിക്കാത്ത പല തരം പച്ചക്കറികളും, എല്ലാം കൊണ്ട് സമൃതമായ അന്ത:രീക്ഷം.. കാലാവസ്ഥ ഏതാണ്ട് വര്‍ഷത്തില്‍ അതികം തണുപ്പും, കുറച്ച് ചൂടും എന്നാണെന്റെ ഓര്‍മ്മ.

എനിക്കന്നും ഇന്നും വീട്ടില്‍ ഒറ്റക്ക് കിടക്കാന്‍ പേടിയാ..എന്താണതിന്റെ ഇന്ദ്രജാലമെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല. അതിനാല്‍ എന്റെ ഉറക്കം ശരിയായില്ല. പിന്നെ 1 മുതല്‍ 4 വരെ ഭക്ഷണത്തിന് ശേഷമുള്ള ലഞ്ച് ബ്രേയിക്കില്‍ ഞാന്‍ ഒരു മണിക്കൂര്‍ സ്ലീപ്പിങ്ങ് ഓവര്‍ ടൈ എടുത്ത് എന്റെ ഉറക്കമില്ലായ്മയെ അഡ്ജസ്റ്റ് ചെയ്യും.

കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു...

അവിടുത്തെ ഭാഷ അറബിയും ഫ്രഞ്ചും ആണ്. ഇംഗ്ലീഷ് വളരെ കുറച്ച് പേര്‍ മാത്രം സംസാരിക്കുന്നു. അതിനാല്‍ എന്റെ കാര്യം പരുങ്ങലിലായിരുന്നു.

അല്പം ഫ്രഞ്ചും, കൂടുതല്‍ അറബിയും ഞാന്‍ സ്വായത്തമാക്കി.

എന്റെ ഇമ്മീഡിയറ്റ് ബോസ്സ് സ്പീക്ക്സ് ഓണ്‍ലി അറബിക്ക്. ദാറ്റ് മെയ്ഡ് മി സിക്ക്..

നിവൃത്തിയില്ലല്ലൊ. അയാള്‍ വളരെ സ്റ്റ്രിക്റ്റ് ആയിരുന്നു, എന്റെ അച്ചനേക്കാള്‍. കാലത്ത് കുളിച്ചില്ലെങ്കിലൊന്നും അയാള്‍ക്ക് കുഴപ്പമില്ല. വളരെ നീറ്റ് ആയി ഡ്രസ്സ് ചെയ്യണം. തലമുടി അധികം നീളത്തില്‍ വളര്‍ത്താന്‍ പാടില്ല. കൈ കാല്‍ നഖങ്ങള്‍ വൃത്തിയായി വെട്ടി മിനുക്കണം. ഷൂ എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കണം. ആരും പുകവലിക്കുന്നതയാള്‍ക്കിഷ്ടമില്ല. മദ്യപാനം അയാള്‍ക്ക് വിരോധമില്ലാ.. പിന്നെ ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്യണം, ബെല്‍റ്റ് കെട്ടണം. ടൈ ഓഫീസ് സമയത്ത് നിര്‍ബന്ധം. പുറത്ത് പോകുമ്പോള്‍ ബ്ലെയിസര്‍ അല്ലെങ്കില്‍ ഫുള്‍ സ്യൂട്ട് നിര്‍ബന്ധം. അങ്ങിനെ പല പല ചിട്ടകളും...

അതെല്ലാം ഞാന്‍ ശീലിച്ചു...

പാടില്ലാത്തതെന്തെന്നാല്‍ തലയില്‍ എണ്ണ തേക്കാന്‍ പാടില്ല. അഥവാ തേച്ചാല്‍ കഴുകി വൃത്തിയാക്കി ചകിരി പോലെ ആക്കണം
++
പിന്നെ പാടില്ലാത്തതെന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ പറയും, നമ്മളതനുസരിക്കുകയും വേണം.
എലക്ട്രോണിക്സ്/എലക്ട്രിക്കല്‍ റിലേറ്റഡ് വകുപ്പുകളിലായിരുന്നു എന്റെ പ്രവര്‍ത്തന മേഖല.
ഒരു ദിവസം ഒരു ബെഡ്ഫോറ്ഡ് ട്രക്ക് നിറയെ സാധനങ്ങള്‍ സൈപ്രസ്സില്‍ നിന്നവിടെയെത്തി. വണ്ടി കണ്ടതും എന്റെ ബോസ്സ് ഓഫീസിന്നുള്ളില്‍ നിന്നിറങ്ങിവന്ന് അയാളുടെ ജാക്കറ്റ് ഊരി കൂലിക്കാരോടൊപ്പം പണിയാന്‍ തുടങ്ങി. അപ്പുറത്ത് അത് കണ്ട് നിന്നിരുന്ന ആ നാട്ടുകാരായ ലെബനീസ് ഓഫീസ് സ്റ്റാഫിനോട് കയര്‍ത്തു......
വേഗം വന്ന് കൂലിക്കാരെ സഹായിക്കാന്‍.......
അവര്‍ ഒരു മടിയും കൂടാതെ കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടു..
ഞാന്‍ ഒരു മൂലയിലേക്കൊതുങ്ങി.........
ചെറിയ പെട്ടികളാണെങ്കില്‍ എനിക്കും പൊക്കാമായിരുന്നു... ശാരീരിക ശേഷി നന്നേ കുറഞ്ഞ എനിക്ക് അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ചെറിയൊരു അമര്‍ഷം അയാള്‍ക്കെന്നോടുണ്ടായിരുന്നു.
പിന്നെ അന്ന് ഞാന്‍ ഇന്നെത്തെപ്പോലെ ഒരു പേടിത്തൊണ്ടനായിരുന്നില്ല.. എന്നോടാരെങ്കിലും എനിക്കിഷ്ടമില്ലാത്തത് പറഞ്ഞാല്‍ ഞാന്‍ അവരെ തല്ലും. അത്തരം അവസ്ഥയില്‍ എനിക്ക് പരിസരബോധം തീരെ ഉണ്ടാവാറില്ല.
എന്റെ ഈ സ്വഭാവമാണത്രെ ഈ കമ്പനിയില്‍ മുതല്‍ക്കൂട്ടായി എന്നെ എടുത്തതെന്ന് പില്‍ക്കാലത്ത് എന്റെ ബോസ്സ് പറഞ്ഞിരുന്നു.
ബോസ്സിനെയും ആവശ്യം വന്നാല്‍ കൈവെക്കും എന്നതായിരുന്നു എന്റെ നിലപാട്. അന്ന് പിന്‍ തിരിഞ്ഞുള്ള ഒരു നോട്ടമുണ്ടായിരുന്നില്ലാ... പ്രത്യേകിച്ച് ഒറ്റത്തടി, പെണ്ണുമില്ലാ, പെരുച്ചാഴിയുമില്ലാ... ഈ ഭൂമിയില്‍ ആരെ പേടിക്കാന്‍ എന്ന മട്ടായിരുന്നു.
പിറ്റെ ദിവസം ഞാന്‍ ഓഫീസില്‍ അല്പം ലേറ്റായിരുന്നു. കഴിഞ്ഞ ദിവസത്തെ എന്റെ അനുകൂലമല്ലാത്ത കര്‍മ്മങ്ങളെക്കൊണ്ട് എന്റെ ബോസ്സിന് പുറത്ത് കാണിക്കാന്‍ പറ്റാത്ത അമര്‍ഷം ഉണ്ടായിരുന്നു. എന്നെ അദ്ദേഹത്തിന്റെ കേബിനിലേക്ക് വിളിക്കപ്പെട്ടു. പക്ഷെ ഞാന്‍ പോയില്ല..
അയാള്‍ ഗര്‍ജ്ജിച്ചു പുറത്തേക്ക് വന്നു.
ഈ സംഗതി മറച്ച് വെച്ച് വേറെ എന്തോ പുലമ്പി...
“പ്രകാശ് വൈ യു ഡിഡ് നോട്ട് കം ടു മൈ കേബിന്‍”
‘പ്രകാശ് വൈ ഡു യു കീപ്പ് സൈലന്‍സ്’‘ ഏന്‍സര്‍ ടു മൈ കൊസ്റ്റിന്‍.....
യു ഗെറ്റ് ലോസ്റ്റ് ഏന്‍ഡ് ഗോ ടു ഹെല്‍...... പ്രകാശിന്റെ മറുപടി കേട്ട് അയാള്‍ വിരണ്ടു.... ആ നാട്ടുകാര്‍ പോലും അയാളെ ഇത്തരത്തില്‍ അതിക്ഷേപിച്ചിട്ടില്ല..
വാട്ട് യു സെഡ്? മന്യൂക്ക്........
യെസ്..... ദാറ്റ്സ് വാട്ട് ഐ സെഡ്.....
ഇന്ത ഹൈവാന്‍..........
“അടിപിടിയുടെ വക്കത്തെത്തി... ഓഫീസിലെ ആളുകള്‍ തടിച്ചുകൂടി. പ്രകാശിനവിടെ ആള്‍ബലം ഉണ്ടായിരുന്നില്ല.. ഒന്നിനും മടിക്കാത്തവരാണ് അവരും. പ്രകാശ് വീറോടെ പൊരുതി. വന്ന പാട് ചന്തമെന്ന പ്രതീതിയില്‍”
അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം......... പുറകില്‍ നിന്നൊരാ‍ള്‍.....
‘വെല്‍ ഡണ്‍ മൈ ബോയ് ‘
ഐ ഏം പ്രൌഡ് ഓഫ് യു യങ്ങ് ഇന്‍ഡ്യന്‍..............
[തുടരും]








Monday, January 12, 2009

ഇത്തിരി മീന്‍ കൂട്ടീട്ടെത്ര നാളായീ......

കാലത്ത് തന്നെ എന്റെ പ്രിയപന്തിയുടെ വിലാപം..
‘ഇത്തിരി മീന്‍ കൂട്ടീട്ടെത്ര നാളായി’..........
എന്നും കൂട്ടിയാലും ഓള്‍ക്കെപ്പളും പരാതി തന്നെ.........
“മീനില്ലാ എന്നും ചിക്കനില്ലാ എന്നുമുള്ള വര്‍ത്തമാനങ്ങളൊന്നും എന്നോട് നേരിട്ട് പറയാറില്ല ഇപ്പോള്‍. മക്കള്‍ വന്നാല്‍ ഒരു ആത്മഗദം പോലെ പറയും.“
‘മോളുണ്ടെങ്കില്‍ പോയി വാങ്ങും. മോന്‍ മടിയനാ.... വല്ലവരും പോയി വാങ്ങിയിട്ട് വെച്ചു കൊടുത്താല്‍ തിന്നും.‘
ഇന്ന് കാലത്തെയുള്ള വണ്ടിക്ക് മോന് പോകണം. അവള്‍ നേരത്തെ എഴുന്നേറ്റു അവനെ യാത്രയാക്കി..

ഞാന്‍ എണീക്കുന്നേ ഉണ്ടായിരുന്നുള്ളൂ............
പിന്നെയും കേട്ടു....... മീന്‍ കൂട്ടിട്ടെത്ര നാളായി...........
ഞാനിതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ എന്റെ പ്രഭാത ദിനചര്യകളില്‍ മുഴുങ്ങി.
മോന്‍ യാത്രയായിട്ടും ഈ വിലാപം തുടര്‍ന്ന് കൊണ്ടേയിരുന്നു...

എന്റെ കാര്യത്തിലാര്‍ക്കും ഒരു ശ്രദ്ധയുമില്ലാ........
മക്കള്‍ക്കുമില്ലാ....... മക്കടെ തന്തക്കുമില്ലാ...........
‘എന്നാ ഈ വിലപിക്കുന്ന ആള്‍ക്കും ചന്തയിലേക്ക് പോകാമല്ലോ.അത് പറ്റില്ല. ഇനി നമ്മള്‍ ബുദ്ധിമുട്ടി ചളിയിലും വെള്ളത്തിലും ചവിട്ടി എന്തെങ്കിലും വാങ്ങിച്ചോണ്ട് വന്നാല്‍.......... ചിലപ്പോള്‍ പറയും.......
‘എവിടെ നോക്കീട്ടാ‍ ഇതൊക്കെ വാങ്ങിച്ചേ എന്റെ മനുഷ്യാ.......’
മീന്‍ നോക്കി വാങ്ങുവാന്‍ എത്ര പ്രാവശ്യം പഠിപ്പിച്ചു തന്നതാ........
ഈ ഐസില്‍ മരവിച്ചു കിടക്കുന്ന രൂപങ്ങളുടെ ചെകിള തുറന്നു നോക്കാന്‍ പറ്റുമോ? പറ്റിയാല്‍ തന്നെ ഡീഫ്രോസ്റ്റ് ആകാതെ അതിന്റെ തനി നിറം കാണാനൊക്കുമോ?’
അപ്പൊ വിചാരിക്കും..... എന്തിന്നാ ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കാന്‍ മെനക്കട്ണ് എന്ന്..

‘എടീ മണുക്കൂസെ എനിക്ക് പച്ചക്കറി മതി. നിനക്ക് മീന്‍ നിര്‍ബന്ധമാണെങ്കില്‍ നീ പോയി വാങ്ങ് തല്‍ക്കാലം. അപ്പോ നല്ലോണം നോക്കി വാങ്ങാമല്ലോ. ചീഞ്ഞതാണോ, പൊളിഞ്ഞതാണോ എന്നൊക്കെ നോക്കി വാങ്ങാലോ........
കാലത്തെന്നെ ഈ പെണ്ണിനെ കൊണ്ട് തോറ്റൂലോ.......

++സ്ഥലം തൃശ്ശൂര്‍ ശക്തന്‍ ഫിഷ് മാര്‍ക്കറ്റ്. കഥാനായകന്‍ ചന്തയിലേക്ക് പ്രവേശിക്കുന്നു. പതിവ് കാഴ്ചക്കാരായി ഞാനുള്‍പ്പെടെ പലരും അങ്ങോട്ട് മിങ്ങോട്ടും പ്രവഹിക്കുന്നു. ഇവിടെ പച്ചമീന്‍ കൂടാതെ ഉണക്ക മീനും, പോത്തും, കോഴിയും, ആടും, പിന്നെ പന്നിയുമെല്ലാം കിട്ടും.
എനിക്ക് പൊതുവേ ഈ മീന്‍ മാര്‍ക്കറ്റില്‍ പോകാനിഷ്ടമില്ലാ....
ഇപ്പോള്‍ സുപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും മീന്‍ ലഭ്യമാണ്. പക്ഷെ ഫ്രഷ്നെസ്സും, സെലക്ഷനും കുറവ്. അതിനാല്‍ ബീനാമ്മക്ക് ചന്തയില്‍നിന്ന് വാങ്ങുന്നതാ ഇഷ്ടം.
മാഷെ......നല്ല അര്‍ക്ക ഉണ്ട്, പിന്നെ ബ്രാല്‍...... ഏട്ടയും ഉണ്ട്...
എല്ലാം കണ്ടാ‍ല്‍ ഒരു പോലെയുണ്ട്...
ഇനി ശരിക്കും നോക്കാതെ വാങ്ങീട്ട് അവിടെ ചെന്നാല്‍ ചിലപ്പോള്‍ ഓള് ഓതും..... ഈ മീന്‍ കൊഴപ്പോന്നും ഇല്ലാ...... എന്നാലും വല്യ സുഖോല്ല്യ.....
നാല് കാശ് കൂടിയാലും നമ്മടെ വര്‍ഗ്ഗീസിന്റെ കടേന്ന് വാങ്ങിക്കാം.......
അവിടെ യാണെങ്കില്‍ തിരക്ക് മൂലം വെട്ടിക്കിട്ടാനും മറ്റും താമസമാണ്. ഇന്നാലും വിശ്വസിച്ച് വാങ്ങാം. ഇനി മീന്‍ അല്പം മോശമാണെങ്കില്‍ അവിടെ ഉള്ള ഒരു കുട്ടി പറയും ഇത് കൊണ്ടോണ്ട എന്ന്...

‘എന്താ മോനെ ഇന്ന് അര്‍ക്കക്ക് വില കുറവാണെന്ന് കേട്ടുവല്ലോ.....
ഏയ് അങ്ങിനെയൊന്നും ഇല്ലാ...... നല്ല സാധനത്തിന് വിലക്കുറവൊന്നുമില്ലാ..
എന്നാ കുറച്ച് അര്‍ക്ക്യയും , പിന്നെ വറക്കാന്‍ ഒരു കിലോ അയലയും വെട്ടി നുറുക്കി താ വേഗം....
ശരി സാര്‍.........
സാര്‍ വേറെ എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ പോയി വാ.......
ഞാന്‍ ഇത് ശരിയാക്കി വെക്കാം........

ഞാന്‍ അവിടെ തന്നെ ചുറ്റിക്കറങ്ങി... അവരുടെ കടയില്‍ തന്നെ വേറെ ഒരിടത്തിരിക്കുന്നു നല്ല പെടക്കണ ചെമ്മീന്‍...........

ബീനാമ്മക്ക് ചെമ്മീന്‍ വലിയ ഇഷ്ടമാ.........
ഇനി അതും കൂടി വാങ്ങിയാലോ........
അപ്പുറത്ത നല്ല പുളിയന്‍ മാങ്ങായുമുണ്ട്.............
ഇത്രയൊക്കെ വാങ്ങിയിട്ട് ആര് തിന്നാനാണ്.....

മോന്‍ പോയി.... എനി അടുത്ത വെള്ളിയാഴ്ച വൈകിട്ടെ എത്തൂ.........
അമേരിക്കന്‍ ബേങ്ക് ആയതിനാല്‍ 5 ഡെയ്സ് എ വീക്കാണ്.
ഏതായാലും അല്പം ചെമ്മീനും കൂടിയെടുത്തോ മോനെ.......

വീട്ടീന്ന് പെണ്ണൊരുത്തിയോട് തല്ലു കൂടിയാ പോന്നത്....
ഓള് വിചാരിച്ചിട്ടിട്ടുണ്ടാകും ഞാന്‍ അംബലത്തീ പോയിട്ട് നേരെ വീട്ടിലേക്ക് വരുമെന്ന്........
ഞാന്‍ ചന്തയിലേക്ക് പോകുന്ന മാതിരി ഓള്‍ക്ക് തോന്നിയിട്ടുണ്ടാവില്ല....
ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ ഓളുടെ മോന്തായം വീര്‍ത്തിരുന്നു...

എന്റെ കെട്ട്യൊള് ജനിച്ച് വളര്‍ന്നത് പുഴ വക്കിലാണ്....
ഓള്‍ടെ വീട്ടുകാര്‍ക്ക് എപ്പൊ മീന്‍ വേണമെങ്കിലും പുഴവക്കത്ത് പോയി കൈ കൊട്ടിയാല്‍ വഞ്ചിക്കാരെത്തും....
ഓള്‍ടെ വീട്ടില് ഉച്ചക്ക് കുശാലായ മീന്‍ കറിയും, പൊരിച്ചതും എന്നും ഉണ്ടാകും.
പിന്നെ ഞാന്‍ ഓള്‍ടെ വീട്ടില്‍ മാത്രമെ കണ്ടിട്ടുള്ളൂ..... 4 മണിക്ക് കാപ്പിയുടെ കൂടെ മീന്‍ വറുത്തത്........
അങ്ങിനെയൊക്കെ തിന്ന് മുറ്റി നിന്നിരുന്ന ഒരു പെണ്ണായിരുന്നവള്‍...
എന്റെ കൂടെ കൂടി ഈ ഗതിയായല്ലോ എന്നാ പറേണ്...
പക്ഷേങ്കില് ഓളുണ്ടല്ലോ......... ഞങ്ങള് പേര്‍ഷ്യേല് താമസിക്കുമ്പോള്‍ എന്റെ കൂടെ മീന്‍ മാര്‍ക്കറ്റില് വരും........
അവള്‍ക്ക് പഞ്ചാരയടിക്കാന്‍ സുന്ദരന്മാരായ ലെബനാനികളും, വെളളക്കാരും മറ്റുമുണ്ടാകും അവിടെ....

ഇവിടെ ആരിരിക്കുന്നു വല്ലേ........
മാഷെ മീനെല്ലാം ശരിയായി..... എല്ലാം തനി തനിയെ പേക്ക് ചെയ്ത് എല്ലാം കൂടി വലിയ ബേഗില്‍ വെക്കാം.........
കാറില്‍ കൊണ്ട് വെച്ചു തരാം......
മാഷ് നടന്നോ...........

കെട്ട്യോളായി ഒടക്കീട്ടാ ഞാന്‍ ഇന്ന് വിട്ടില്‍ നിന്ന് ഇറങ്ങിയത്.........
“അവള്‍ മോന്തായം വീര്‍പ്പിച്ചിരിക്കുന്നുണ്ടാകും ഇപ്പളും. പിന്നെ ഇന്ന് പ്രാതലിന്നായി ഉണക്ക റൊട്ടി കൊടുന്ന് വെച്ചിട്ടുണ്ടാകും........“

എന്റെ കെട്ട്യോള്ടെ മുഖമൊന്ന് കാണണം ഈ മീനുമായി ഞാന്‍ വീട്ടിലെത്തിയാല്.....
രണ്ട് മണിക്കൂറോണ്ട് എല്ലാം വെക്കും, കറിയും, പൊരിക്കലും എല്ല്ലാം...........
പിന്നെ അച്ചാറും ഇടും മീന്‍ അധികം ഉണ്ടെങ്കില്‍........

“കഥാനായകന്‍ അഞ്ചുമിനിട്ട് കൊണ്ട് വീട്ടിലെത്തി.. ബീനാമ്മോ........... നീട്ടി വിളിച്ചു. ആര് വിളി കേള്‍ക്കാ‍ന്‍. എന്റെ കൈയില് മീനുള്ള വിവരം ഓള്‍ക്കറിയില്ലല്ലോ. ഒരു പൊട്ടൂസ്സാ എന്റെ പെണ്ണ്......“
എടീ ബീനാമ്മേ......
എന്താ ഈ മനുഷ്യന്‍ കൂകി വിളിക്കുന്നത്..........
നാശം............

‘ബീനാമ്മ വീട്ടിന്റെ പുറത്തെത്തുന്നു... കഥാനായകന്റെ കൈ നിറയെ മീനും, മാങ്ങയുമെല്ലാം.. ഓടി വന്നു എല്ലാം വാങ്ങി അകത്തേക്കോടി....
ഒരു ചട്ടിയെടുത്തു അര്‍ക്ക്യ അതിലിട്ടു... വേറെ ഒന്നില് അയലയിട്ടു....... അപ്പോഴെക്കും ചെമ്മീനെടുത്ത് തൊലിപൊളിക്കാന്‍ തുടങ്ങി.. എന്താ സന്തോഷം ആ മുഖത്ത്... എന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു. കുളിക്കാതെ നാറുന്നുണ്ടെങ്കിലും, സ്നേഹത്തോടെ തന്നതല്ലേ....... ഞാന്‍ സ്വീകരിച്ചു..“
അപ്പോഴെക്കും പറഞ്ഞു...... ചേട്ടാ ബ്രെഡ് ഇപ്പോ കഴിക്കാന്‍ വരട്ടെ...
ഞാന്‍ കുറച്ച് ചെമ്മീന്‍ ചാറ് ഇപ്പോ തരാം....
ഒരു രണ്ട് മിനിട്ട്........
അതും കൂടി കഴിച്ചാല്‍ മതി..........
ഓളുടെ സന്തോഷം ഒന്ന് കാണേണ്ടതാണ്....
പിന്നേയ് ഞാന്‍ കുറച്ച് ചെമ്മീനച്ചാറ് വേഗം ഉണ്ടാ‍ക്കിത്തരാം. ജയേഷിന് കോറിയര്‍ ചെയ്യണം... ആ ചെക്കന് മീനച്ചാറെന്നാല്‍ ജീവനാ...
ചോറുണ്ണാന്‍ പിന്നെ ഒന്നും വേണ്ട....

എനിക്കിതൊക്കെ കേട്ടു നിന്നാല്‍ ആപ്പിസിലെത്താന്‍ പറ്റില്ലാ......
ഞാന്‍ ഉണക്ക റൊട്ടിയും തിന്ന്, അതിന്ന് മേലെ കുറച്ച് കഞ്ഞി വെള്ളവും കുടിച്ച് ആപ്പീസിലേക്ക് യാത്രയായി......

[ബാക്കി ഭാഗം വേണമെങ്കിലെഴുതാം........ ബീനാമ്മയെ പറ്റി ഈ ജീവിതകാലം മുഴുവനെഴുതിയാലും തീരില്ല]

+++++++


Posted by Picasa


Saturday, January 10, 2009

എന്റെ മരുമകള്‍ എവിടെ? [daughter in law]

ഞാന്‍ രണ്ട് കൊല്ലത്തിലേറെയായി കാത്തിരിക്കുന്നു. എന്റെ മരുമകളെ. എവിടെയാണവള്‍????????
ഞാനുദ്ദേശിക്കുന്ന മരുമകള്‍ എന്റെ മകന്റെ ഭാര്യയാണ്.
എന്റെ മകന്‍, സിറ്റി ബേങ്കില്‍ മേനേജരുദ്യോഗം. എഞ്ചിനീയറിങ്ങില്‍ ബിരുദം, ബിസിനസ്സ് മേനേജ് മെന്റില്‍ മാസ്റ്റര്‍ ബിരുദം. കാണാന്‍ സുന്ദരന്‍, ബേങ്കിന്നടുത്ത് ഫര്‍ണിഷ് ചെയ്ത വീടും, സവാരിക്ക് ആഡംബര വാഹനവും. ഒന്നിനും കുറവില്ല.
പക്ഷെ എനിക്കായി ഒരു മരുമകളെ അവന് തരാനായില്ല.
എന്റെ മകളുടെ വിവാഹത്തിന് ശേഷം ഇവിടെ എനിക്ക് ഓമനിക്കാനും, താലോലിക്കാനും, കൊച്ച് വര്‍ത്തമാനം പറയാനും, പിന്നെ ഇടക്ക് തല്ല് കൂടാനും ആരും ഇല്ല.
എന്താണ് മകന്റെ പ്രശ്നം എന്ന് ഞാന്‍ വിലയിരുത്തി.. ആദ്യമാദ്യമെല്ലാം അവന് ചില തരം കുട്ടികളെ വേണ്ട എന്നെല്ലാം പറഞ്ഞിരുന്നു. ഇപ്പോ അതിലൊക്കെ കുറച്ച് അയവ് വരുത്തിയിട്ടുണ്ട്.
എനിക്ക് ജാതകത്തില്‍ വിശ്വാസം ഇല്ല. ഞങ്ങളുടെ ജാതിക്കാര്‍ക്ക് അതൊരു പാരയാണ്. കുട്ടികളെ ബോധിച്ചാല്‍ ഈ എടാകൂടം വന്ന് കൂടും.
അങ്ങിനെ കുറച്ച് നാള്‍ കഴിഞ്ഞ് ജാതകം ചേര്‍ന്ന കുട്ടികളെ പോയി കണ്ട് തുടങ്ങി.
നമ്മള്‍ ഇന്ന് മോഡേണ്‍ യുഗത്തിലല്ലേ? എന്തിനാ ഈ അന്ധ വിശ്വാസങ്ങളൊക്കെ. അയലത്തെ കൃസ്ത്യന്‍ സമുദായത്തില്‍ പെട്ട കുട്ടികള്‍ക്ക് കല്യാണം വേണെന്ന് തോന്നി.........
രണ്ട് മാസത്തിന്നകം കല്യാണം. എന്താണു ഈ ചേരിതിരിവ്..
ഞാന്‍ പണ്ട് യൂറോപ്പില്‍ പഠിക്കുന്ന കാലത്ത് അവിടെ ‘ലിവിങ്ങ് ടുഗെദര്‍ ബേച്ചലേര്‍സ്’‘ കണ്‍സെപ്റ്റ് ഉണ്ടായിരുന്നു. എത്ര സൌകര്യം. സുഖ സുന്ദരമായ ജീവിതം. അമ്മയുമില്ലാ, അമ്മായി അമ്മയുമില്ല........
രണ്ട് പേരും പണിയെടുക്കുന്നു.. ജീവിക്കുന്നൂ........
ഇപ്പോ നമ്മുടെ മെട്രൊ നഗരങ്ങളിലും ഇത്തരം രീതി വന്നിരിക്കണമെന്നണെന്റെ നിഗമനം.
ഇവിടുത്തെ പുത്രന് വയസ്സ് മുപ്പത്തി ഒന്ന്. എന്നെ പോലെ കഷണ്ടി കയറി തുടങ്ങിയോ എന്നൊരു സംശയം.
ഇനി ഇങ്ങനെ കാത്ത് കാത്തിരുന്നാല്‍, ഇനി കൊച്ചുപിള്ളേരെയൊന്നും കിട്ടില്ല......
എടാ മോനെ വേഗം നോക്കിക്കോ കാര്യങ്ങളൊക്കെ..
ഇവിടെ എന്റെ കെട്ട്യോള്‍ക്കും എനിക്കും വാര്‍ദ്ധക്യ സഹജമായ ഓരോ അസുഖങ്ങള്‍...
കുറച്ച് ചൂടുവെള്ളം ഉണ്ടാക്കി തരാനും കഞ്ഞി വെച്ച് തരാനും ആരുമില്ലാ...
വരാന്‍ പോകുന്ന മരുമകള്‍ ഞങ്ങളെ ജീവിതകാലം മുഴുവന്‍ പരിപാലിക്കണമെന്നല്ല പറയുന്നത്.
ഞങ്ങള്‍ക്ക് തീരെ വയ്യാണ്ടായാല്‍ പോയി നിക്കാമല്ലോ മരുമോള്‍ടെ അടുത്ത്..
ഇപ്പോ ചെക്കന്റെ അടുത്ത് ഇടക്ക് പോയി നില്‍ക്കുമ്പോള്‍ എന്റെ കെട്ട്യോള് അവിടുത്തെ വാല്യേക്കരത്തിയെ പോലെയാ... അവന് വെച്ചു വിളമ്പാനും, വീട് നോക്കാനും.
പിന്നെ ഞാന്‍ പോകണം അങ്ങാടീല്...... മരക്കറി വാങ്ങാനും മറ്റും.
അതിനാല്‍ ഞാന്‍ ചെക്കന്റെ താമസ സ്ഥലത്തിപ്പോള്‍ പോകാറില്ല.
ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നൂടെ ഈ ചെക്കന്.
മക്കളുണ്ടായിട്ടെന്താ കാര്യം എന്ന് ചിലപ്പോള്‍ ആലോചിക്കും.
ഇനിയുള്ള കാലം മക്കളെയും മരുമക്കളെയും ഒക്കെ സ്വപ്നം കാണാതെ ജീവിക്കാന്‍ പഠിക്കണം...
എന്നാലും എന്റെ മരുമോളെ നിന്നെ ഈ അഛനൊന്ന് കാണണം. വേഗം വരൂ........ ഞാന്‍ യാത്രയാകുന്നതിന് മുന്‍പ്..........

Friday, January 9, 2009

അയലത്തെ കുട്ടികള്‍


മിനിഞ്ഞാന്ന് തറവാ‍ട്ടില്‍ മലക്ക് പോകുന്ന സ്വാമിമാരെ വരവേല്പും അതിനോടനുംബന്ധിച്ച അന്നദാനവും, ഭജനയും ആയിരുന്നു.
എന്റെ അഛന്റെ കാലത്ത് നിന്ന് ഉണ്ടായിരുന്ന ഒരു ആചാരം. അഛന്റെ മരണശേഷം എന്റെ ചേച്ചിയും, ചേച്ചിയുടെ കാലത്തിന് ശേഷം ഇപ്പോള്‍ തറവാട്ടില്‍ താമസിക്കുന്ന അനുജന്‍ ശ്രീരാമനും നില നിര്‍ത്തിപ്പോരുന്നു.
ഞാന്‍ 2 ദിവസം മുന്‍പ് തന്നെ തറവാട്ടിലെത്തി.
പകല്‍ നേരം പോകാനായി മുറ്റത്തിരിക്കുമ്പോള്‍ അയലത്തെ കുട്ടികളെല്ലാം അവിടെ എത്തി.അല്ലെങ്കിലും ചുരുങ്ങിയത് ഒരു പത്ത് പേര്‍ അവിടെ ഉണ്ടാ‍കും.
ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കുന്നതെന്തും അവര്‍ക്കും കൊടുക്കുക പതിവാണ്.
ചേച്ചിയുടെ മരണശേഷം ഞാന്‍ വല്ലപ്പോഴുമേ തറവാട്ടില്‍ പോകാറുള്ളൂ... ഈ കുട്ടികള്‍ക്ക് എന്നെ കാണുമ്പോള്‍ അത്ഭുതമാണ്. ശ്രീരാമേട്ടന്റെ ഏട്ടന്‍ എന്ന് പറഞ്ഞു കൂക്കിവിളിക്കും.
ഞാന്‍ അവര്‍ക്ക് മധുരപലഹാരങ്ങളൊക്കെ കരുതിയിരിക്കും എന്റെ കാറില്‍. അതൊക്കെ കൊടുത്തു.

അതിന്നിടയില്‍ ഇന്ന് സ്വാമിമാര്‍ വരുന്നതിനാല്‍ എരുമേലിയില്‍ പേട്ട തുള്ളലിനെ അനുസ്മരിച്ച് ശുഭ അന്നത്തെ കോലം നിറക്കൂട്ടുകള്‍ കൊണ്ടാക്കി.
ഇത് കണ്ട കുട്ടികള്‍ അതെടുത്ത് മുഖത്തും നെറ്റിയിലും എല്ലാം പുരട്ടി. പിന്നെ എന്റെ അടുത്ത് വന്ന് പറഞ്ഞു അവരുടെ ഫോട്ടോ എടുക്കണം.
ആ ഫോട്ടോയിലൊന്നാണ് ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്നത്.
ഞാന്‍ ഇന്നെലെയും, മിനിഞ്ഞാന്നും, അതിന്റെ തലേന്നാളും എന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന എന്റെ തറവാട്ടില്‍ കഴിയുകയുണ്ടായി.
പാറുകുട്ടിയെ എഴുതി തുടങ്ങിയത് മുതല്‍ പല സമയത്തും ഞാന്‍ അറിയാതെ എന്റെ മനസ്സിനെ അങ്ങോട്ട് കൊണ്ട് പോകാറുണ്ട്..
ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ???????????
എന്നെ ഉണ്ണ്യേട്ടന്‍ എന്ന് വിളിക്കുന്നത് ഈ നാട്ടുകാര്‍ മാത്രം. ഈ സ്ഥലം എന്റെ ഇപ്പോഴെത്തെ തട്ടകത്തില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറ്.
അറബിക്കടലിന്നരികെ എന്നും പറയാം.
ഞാന്‍ ഈ മണ്ണില്‍ കാല് കുത്തുമ്പോള്‍ പഴയ മാഞ്ഞുപോയ ഉണ്ണ്യേട്ടന്റെ മേലങ്കിയണിയും.
അവിടെയും ഇവിടെയും നിന്നുള്ള ഉണ്ണ്യേട്ടാ എന്നുള്ള വിളി കേള്‍ക്കാന്‍..........
ഞാന്‍ ഇന്നും അവിടെ ജീവിച്ചിരുന്നെങ്കില്‍??


Posted by Picasa

Tuesday, January 6, 2009

എറണാംകുളം അപ്ടെക്കിലെ സന്തോഷ് മാഷേ?!


സന്തോഷ് മാഷേ?
ഞാന്‍ കുറച്ച് നാളായി അസ്വസ്ഥതയിലാ....
എന്തിനാ എന്റെ പാറുകുട്ടീനെ ഓര്‍മ്മിപ്പിച്ചേ...
വെറുതെ ഉള്ള കഞ്ഞീം കുടിച്ച് സ്വസ്ഥമായിരുന്ന എന്നെ ഒരു ബ്ലോഗറാക്കി....
ഇപ്പൊ നേരത്തിന് കഞ്ഞിയും ഇല്ലാ, ഉറക്കവും ഇല്ല, പോരാത്തതിന്ന് പെരടി വേദനയും...
പിന്നെ മന:സ്ഥാപവും....
ഇപ്പൊ പാറുകുട്ടിയുടെ ചിന്തകള്‍ എന്റെ ഉറക്കം കെടുത്തുന്നു..
ആളുകള്‍ ഫോണില്‍ കൂടി ചോദിക്കുന്നു... എന്താ അടുത്ത് ലക്കം വരാത്തെ എന്ന്............
എനിക്കെവിടാ മാഷെ ഇതിന്നുള്ള നേരമെല്ലാം........
പ്രായാധിക്യമായി...... അസുഖങ്ങളും.......
അച്ചന്‍ തേവരുടെ കടാക്ഷം കൊണ്ട് ജീവിച്ച് പോകുന്നു........
ഇനി ഒരു തപസ്യയായെടുത്ത് “എന്റെ പാറുകുട്ടീനെ” ഒന്നെഴുതി തീര്‍ക്കണം.......
തിരോന്തര്‍ത്തൂന്ന് ശ്രീദേവി ചേച്ചിയും, തൃശ്ശിവപേരൂരില്‍ നിന്ന് ജാനകിയും എല്ലാം ചോദിക്കണ്, ഇതൊരു നോവലായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചുകൂടെ എന്ന്.
നിക്കെവിടാ തിനൊക്കെ നേരം എന്റെ മാഷെ.......
എനിക്കതിനൊന്നും താല്പര്യമില്ലാ മാഷെ.........
ഞാന്‍ മിനിഞ്ഞാന്ന് മാഷെ വീട്ടിലേക്ക് ക്ഷണിച്ചുവല്ലോ?... മാഷ് വന്നില്ല. എന്നോട് പണ്ടത്തെ പോലെത്തെ സ്നേഹമൊന്നും മാഷിനില്ലാ..........

വയസ്സാകുമ്പോള്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും തേയ്മാനം സ്വാഭാവികമാണ്. ദേഹത്തിന്നകത്തെ ചില ഭാഗങ്ങളില്‍ വന്നേക്കാവുന്ന ഒരു സര്‍ജറി എന്നെ ഭീതിപ്പെടുത്തുന്നു....
“സംഗതി നമ്മള്‍ ഒന്നും അറിയില്ല.... ഓപറേഷന്‍ തിയേറ്ററിലേക്ക് ആനയിക്കപ്പെടുന്നു.. അനസ്തേഷ്യ തരുന്നു, വെട്ടിക്കീറുന്നു, മുറിക്കുന്നു. പിന്നീട് ഉണക്കുന്നു.........“
എന്നാലും എന്റെ മാഷെ എനിക്ക് പേടിയാകുന്നു..........
എന്റെ പാറുകുട്ടി ഉണ്ടായിരുന്നെങ്കില്‍.. എന്റെ അരികില്‍?... എന്നെ സാന്ത്വനിപ്പിക്കാന്‍..........
കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാന്‍..........

Monday, January 5, 2009

അന്ധതാ നിവാരണം


THE LAST PRODUCT IS SO FAR INSTALLED ONLY AT ERNAKULAM IN A SHOPPING OUTLET.

IF ANYBODY WANTS HAVE INSTALLATION OF THIS EQUIPMENT ANY WHERE AT TRICHUR OR ELSE WHERE IN INDIA OR ABROAD, KINDLY LET ME KNOW.
A PERCENTAGE OF PROFIT ON THIS DEAL IS GIVEN TO ERADICATION OF BLINDNESS PROJECTS THROUGH LIONS CLUB OF KOORKKENCHERY, TRICHUR 680007.


THE ENTIRE PRODUCT LISTED IN THE BROCHURE CAN BE SOLD ANY WHERE IN THE WORLD.